web analytics

ബസ് ബെൻസിൻ്റെയാണെങ്കിലും നവകേരള ബസെന്ന് വട്ടപ്പേര്; അടുത്ത ആഴ്ച നിരത്തിലിറക്കാൻ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു; നാട്ടുകാരുടെ  നവകേരള യാത്ര വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ എത്തും

തിരുവനന്തപുരം: നവകേരള ബസ്  അടുത്ത ആഴ്ച നിരത്തിലിറങ്ങും. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കോഴിക്കോട്- ബംഗളുരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റി. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനം.
സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ടോയ്‌ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വ്വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും. സംസ്ഥാന സര്‍ക്കാരന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. യാത്ര കഴിഞ്ഞാല്‍ ബസ് മ്യൂസിയത്തില്‍ വെക്കാമെന്നും ബസിന്റെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആര്‍ടിസി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ ആണ് ഇപ്പോള്‍ ഉള്ളത്. ബസ് വെറുതെ കിടക്കുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍വ്വീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

Read Also:ഡ്രൈവിംഗ് ടെസ്റ്റുകൾ കുറയ്ക്കണം; മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദേശം പാലിക്കാൻ തരികിട നമ്പറുമായി  മോട്ടോർ വാഹന വകുപ്പ്; അതും നാട് നീങ്ങിയ കോവിഡ് മഹാമാരിയുടെ പേരിൽ; ലേണേഴ്സ് എടുത്തവർക്ക് ഇത് എട്ടിൻ്റെ പണി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img