web analytics

വലിയ ഡെക്കറേഷൻ ഒന്നും വേണ്ട ! നവകേരള ബസ്സിൽ ഒരു ഡ്രൈവർ മാത്രം മതിയെന്നു KSRTC എം ഡി; ഈ മണ്ടൻ തീരുമാനം അംഗീകരിക്കില്ലെന്ന് യൂണിയനുകൾ

കഴിഞ്ഞ ദിവസം മുതൽ കോ​ഴി​ക്കോ​ട്- ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച ന​വ​കേ​ര​ള ബ​സി​ൽ ഒ​രു സ​ർ​വി​സി​ന് ഒ​രു ഡ്രൈ​വ​ർ മാ​ത്രം മ​തി​യെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ റി​സ​ർ​വേ​ഷ​ൻ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സി​ൽ ഒ​രു ഡ്രൈ​വ​ർ മാ​ത്രം മ​തി​യെ​ന്നും ക​ണ്ട​ക്ട​റു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ വി​ല​യി​രു​ത്ത​ൽ. പ​രി​ഷ്കാ​ര​ത്തി​ലൂ​ടെ ഒ​രു ഡ്യൂ​ട്ടി ലാ​ഭി​ക്കാ​മെ​ന്നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി കരുതുന്നത്. രാവിലെ കോഴിക്കോട് നിന്നും തിരിച്ച് ഉച്ചയ്ക്ക് ബാംഗ്ലൂരിലെത്തുന്ന ഡ്രൈവർ അവിടെ വിശ്രമിച്ച ശേഷം പിറ്റേദിവസം ഉച്ചയ്ക്ക് വാഹനം എടുത്ത് തിരിച്ച് യാത്ര പുറപ്പെടുന്ന രീതിയിൽ വേണം സർവീസ് ക്രമീകരിക്കാൻ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ ഇത് അപ്രായോഗികമായ പരിഷ്കാരമാണെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയനുകളുടെ അഭിപ്രായം. ഇത്തരം തീരുമാനം സർവീസ് തകർക്കുമെന്ന് യൂണിയനുകൾ പറയുന്നു. റിസർവ് ചെയ്ത യാത്രക്കാരാണ് വണ്ടിയിൽ കയറുന്നത് എങ്കിലും ബസ് എവിടെയെത്തി എന്നറിയാനും മറ്റു പല ആവശ്യങ്ങൾക്കുമായും വിളിക്കുന്നതും ഡ്രൈവറുടെ ഫോണിലേക്ക് ആയിരിക്കും. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ഇതിനു മറുപടി പറയാൻ കഴിയില്ല. ഇതോടെ സർവീസ് നഷ്ടത്തിൽ ആകും. മാത്രമല്ല മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ കയറ്റാൻ ഡ്രൈവർ പലപ്പോഴും ക്യാബിനിൽ നിന്നും പുറത്തിറങ്ങേണ്ടിവരും. പ്രായോഗികമായി ഇത് ബുദ്ധിമുട്ടാണ്. താമരശ്ശേരി, കൽപ്പ,റ്റ സുൽത്താൻബത്തേരി, മൈസൂർ തുടങ്ങിയ പോയിന്റുകളിൽ ഇത് ആവർത്തിക്കേണ്ടി വരുന്നതോടെ സർവീസ് ദുഷ്കരമാകും എന്നാണ് യൂണിയനുകൾ പറയുന്നത്.

Read also: സ്ഥാനം കൈമാറാന്‍ വൈകിയത് ചര്‍ച്ച ചെയ്യും; അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ സുധാകരൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img