web analytics

വണ്ടി ഓടിക്കുമ്പോൾ നിങ്ങളുടെ പേഴ്സ് പിന്നിലെ പോക്കറ്റിൽ വയ്ക്കരുത് ! മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വണ്ടി ഓടിക്കുമ്പോൾ നിങ്ങളുടെ പേഴ്സ് പിന്നിലെ പോക്കറ്റിൽ വയ്ക്കരുതെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. . ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിൻ്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുമെന്നും ഇത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ് :

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിൻ്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയിൽ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം എന്നും അറിയപ്പെടുന്നു.

ഒരു ഇടുപ്പ് ഉയരത്തിൽ അസമമായ പ്രതലത്തിൽ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. നിവർന്നു ഇരിക്കുന്നതിനുപകരം, നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തിൽ വാലറ്റ് അമർത്തുകയും ഉയരമുള്ള ഒരു ഇടുപ്പിൽ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളിൽ ലംബർ ഡിസ്കുകളുടെ സമ്മർദ്ദം നടുവേദനക്ക് കാരണമാകും.

പിൻ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കുന്ന ശീലം മാറ്റൂ.

Read also: ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക്  23 രൂപയ്ക്ക് ഏഴ് പൂരിയും കറിയും ഒപ്പം കുടിവെള്ളവും;  കുടിവെള്ളത്തിന് മൂന്ന് രൂപ; സാധാരണക്കാർക്കായി ഇന്ത്യൻ റെയിൽവേയുടെ പുതിയ സമ്മാനം; കേരളത്തിലും ലഭ്യം;  ‘ജനതാഖാന’ സൂപ്പർ ഹിറ്റ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img