web analytics

തസ്കരവീരാ, നീ കവർന്നത് സൗമ്യയുടെ സ്വപ്നങ്ങളാണ്; മോഷണം പോയത് കാനഡയില്‍ ജോലിക്ക് പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ

കോട്ടയം: ചങ്ങനാശേരിയില്‍ കള്ളൻ കവർന്നത് സൗമ്യയുടെ സ്വപ്‌നങ്ങളും. പുതുപ്പറമ്പില്‍ ജോസി വര്‍ഗീസിന്റെ ഭാര്യ സൗമ്യ കാനഡയില്‍ ജോലിക്ക് പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയാണ് മോഷണം പോയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവന്‍ സ്വര്‍ണവുമാണ് കാണാതായത്.സൗമ്യ നഴ്‌സിങ് ജോലിക്കായി കാനഡയിലേക്കു പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മോഷണം. വിമാന ടിക്കറ്റിനും മറ്റു ചെലവുകള്‍ക്കുമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന രൂപയാണു കവര്‍ന്നത്. സമീപത്തെ 4 വീടുകളിലും മോഷണശ്രമമുണ്ടായി. ഒരു വീട്ടിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷ്ടിച്ചു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു.

പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സര്‍ട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടമാഞ്ചിറ ക്രൈസ്റ്റ് നഗര്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പില്‍ ജോസി വര്‍ഗീസിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം.

സൗമ്യയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളും മാത്രമാണു മോഷണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിലെ വാതില്‍ ആയുധം ഉപയോഗിച്ചു തകര്‍ത്താണു മോഷ്ടാക്കള്‍ കയറിയതെന്നു പൊലീസ് പറഞ്ഞു. ജോലിക്കു ശേഷം ഭര്‍ത്താവ് ജോസി രാവിലെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും വിളിച്ചുണര്‍ത്തിയപ്പോഴാണു മോഷണം നടന്നെന്ന് അറിയുന്നത്.

കഴിഞ്ഞ ദിവസമാണു സൗമ്യയ്ക്കു കാനഡയിലേക്ക് വിസ ലഭിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടുപേരുടെ ദൃശ്യങ്ങള്‍ പുലര്‍ച്ചെ 2നു ശേഷം പതിഞ്ഞതായി പൊലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img