web analytics

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പങ്കാളിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകര്‍ പറയുന്നു ഇത്തവണ ബി.ജെ.പി അധികാരത്തിലെത്താൻ പാടുപെടുമെന്ന്; സീറ്റ് കേവല ഭൂരിപക്ഷത്തിൽ താഴെ

ന്യൂഡൽഹി: ഇക്കുറി ബിജെപിക്ക് 200 മുതല്‍ 220 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കൂ എന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പങ്കാളിയുമായ ഡോ. പരകാല പ്രഭാകര്‍. എന്‍ഡിഎയ്ക്ക് 272 സീറ്റുകള്‍ക്ക് താഴെ മാത്രമേ നേടാന്‍ കഴിയൂ എന്നും പ്രഭാകര്‍ പ്രവചിക്കുന്നു. ഇതോടൊപ്പം ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് 35 മുതല്‍ 42വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പരകാല പ്രഭാകറിന്റെ നിഗമനം. പരകാല പ്രഭാകറിൻ്റെ നിരീക്ഷണമനുസരിച്ച് ബിജെപിയും സഖ്യകക്ഷികളും പരമാവധി സീറ്റുകൾ നേടിയാലും 262 എന്ന അംഗസംഖ്യയിലേയ്ക്ക് മാത്രമേ എൻഡിഎയ്ക്ക് എത്തിച്ചേരാൻ കഴിയൂ. ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്. ദി വയറിന് വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു പരകാല പ്രഭാകര്‍ ഇത്തരത്തിൽ പ്രവചനം നടത്തിയത്.

വീണ്ടും 2014ന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് പറയുന്നത്. ചരിത്രപരമായ ഈ ഡാറ്റകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ബിജെപിക്ക് 220 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന കണക്കൂകൂട്ടല്‍ നടത്തുന്നതെന്നും പരകാല പ്രഭാകര്‍ വ്യക്തമാക്കി.അമിത്ഷായുടെ അവകാശവാദം അതിരു കവിഞ്ഞതാണെന്നും പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടു. ലോകചരിത്രം പരിശോധിച്ചാൽ ഏകാധിപതികളുടെ അവസാനം ദയനീയമായിട്ടാണെന്നും പരകാല പ്രഭാകർ അഭിപ്രായപ്പെട്ടു.

എന്‍ഡിഎയിലെ ഒരു പാര്‍ട്ടി പോലും ആശയപരമായി ബിജെപിയോട് സ്വഭാവികമായി ചേര്‍ന്നു നില്‍ക്കുന്ന സഖ്യകക്ഷിയല്ല. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സഖ്യകക്ഷികളില്‍ ചിലര്‍ എന്‍ഡിഎ വിട്ടുപോയേക്കാം. ജനസംഘത്തിന്റെ കാലത്ത് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ബിജെപി ആയി മാറിയപ്പോള്‍ 1998ല്‍ നേടാന്‍ സാധിച്ചത് 25 ശതമാനത്തോളം വോട്ടാണ്. 2004ലും 2009ലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു. വളരെയേറെ അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും 2014ല്‍ 31 ശതമാനത്തോളം വോട്ട് മാത്രം നേടാനാണ് ബിജെപിക്ക് സാധിച്ചതെന്നും പരകാല പ്രഭാകർ ചൂണ്ടിക്കാണിച്ചു.

 

Read Also:പനി ബാധിച്ച വയോധിക 25 ദിവസത്തിന് ശേഷം മരിച്ചു; വണ്ടാനം മെഡിക്കൽ കോളേജിൽ അ‍ര്‍ധരാത്രിയിൽ മൃതദേഹവുമായി പ്രതിഷേധം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img