web analytics

പാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം മേരി കോം രാജിവച്ചു, വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

ഡൽഹി: ബോക്സിംഗ് ഇതിഹാസം മേരി കോം ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ചു. പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്നാണ് താരം രാജി വെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മേരി കോമിന്റെ വിശദീകരണം.

മേരി കോമിന്റെ രാജിക്കത്ത് ലഭിച്ചതായും തീരുമാനം മാനിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ പ്രതികരിച്ചു. കൂടിയാലോചനകൾക്ക് ശേഷം പകരക്കാരനെ നിശ്ചയിക്കാനാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം.

രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെന്തും താൻ ചെയ്യുമെന്ന് മേരി കോം പറഞ്ഞു. എന്നാൽ ഒളിമ്പിക്സിൽ ഇന്ത്യൻ നായക സ്ഥാനം വഹിക്കാൻ തനിക്ക് കഴിയില്ല. ഏറ്റെടുത്ത പ്രവർത്തിയിൽ നിന്ന് പിന്മാറുന്നത് ദുഃഖകരമാണ്. എന്നാൽ മറ്റു വഴികൾ ഇല്ലാത്തതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. തന്റെ രാജ്യത്തെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒളിമ്പിക്സ് വേദിയിൽ താനുണ്ടാവുമെന്നും മേരി കോം വ്യക്തമാക്കി.

ഒളിമ്പിക്സിൽ മെഡൽ ജേതാവായ ബോക്സിം​ഗ് താരത്തിന്റെ സേവനം നഷ്ടമായതിൽ ദുഃഖമുണ്ടെന്ന് പി ടി ഉഷ പ്രതികരിച്ചു. മേരി കോമുമായി സംസാരിച്ചു. അവരുടെ വ്യക്തിപരമായ കാരണങ്ങളെ മാനിക്കുന്നു. ഒളിമ്പിക്സ് വേദിയിൽ മേരി കോമിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പി ടി ഉഷ അറിയിച്ചു.

 

Read Also: ‘ഇത് കേരളമാണ്, ഇവിടെ ഇങ്ങനെ ആണ്’; അബ്ദുൾ റഹീമിനായി മലയാളികൾ ഒന്നിച്ചപ്പോൾ പിരിച്ചെടുത്തത് 34 കോടി, മലയാളി യുവാവിന്റെ മോചനത്തിനുള്ള മുഴുവൻ തുകയും സമാഹരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img