web analytics

പരിക്കിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; സച്ചിൻ സുരേഷ് പുറത്തേക്ക്, ദീർഘ നാളത്തെ വിശ്രമം

കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. മത്സരത്തിനിടെ പരിക്കേറ്റ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്.

ചെന്നൈക്കെതിരായ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ സച്ചിനെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിൻ്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. സച്ചിൻ്റെ പരിക്കിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേറ്റപ്പോൾ കരൺജിത്ത് സിം​ഗ് ആണ് പകരക്കാരനായി ​ഇറങ്ങിയത്. ലാറാ ശർമ്മയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ​ഗോൾ കീപ്പർ.

യുവ ഗോൾകീപ്പർ സച്ചിൻ സുരേഷ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നേരത്തെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയേയും, ക്വാമി പെപ്രയേയും പരിക്ക് മൂലം ടീമിന് നഷ്ടമായിരുന്നു. ലൂണയുടെ അഭാവം പിന്നീടുള്ള മത്സരങ്ങൾ ടീമിനെ സാരമായി ബാധിക്കുകയും ചെയ്തു. എഫ് സി ​ഗോവയ്ക്കെതിരെ ഫെബ്രുവരി 25നാണ് കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. സീസണിൽ 15 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 2023-24 ഐഎസ്എൽ സീസൺ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും.

 

Read Also: നാലാം ടെസ്റ്റിൽ ബുംറയും പാട്ടിദാറും ഇല്ല; രാഹുൽ മടങ്ങിയെത്തിയേക്കും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img