web analytics

ലഹരി കടത്ത്; സിനിമാ നിർമ്മാതാവ് ജാഫർ ഒളിവിൽ; അക്കൗണ്ടുകൾ മരവിപ്പിച്ച് എൻസിബി

ചെന്നൈ: ലഹരി വസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രധാന പ്രതി ജാഫർ സാദിഖിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സിനിമ നിർമ്മാതാവും ഡിഎംകെ മുൻ പ്രവർത്തകനുമാണ് ജാഫർ സാദിഖ്. ഇയാളുടെ 8 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എൻസിബി അറിയിച്ചു. ലഹരി വസ്തുക്കളുടെ വിപണനവും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 3 തമിഴ്‌നാട് സ്വദേശികൾ എൻസിബിയുടെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തിയത്. കേസിൽ പ്രതിയായതിന് പിന്നാലെ ഡിഎംകെ ചെന്നൈ വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി ഓർഗനൈസറായിരുന്ന ജാഫർ സാദിഖിനെ പാർട്ടി പുറത്താക്കിയിരുന്നു. ഒളിവിൽ കഴിയുന്ന ജാഫറിനായുള്ള തിരച്ചിൽ ഊർജജ്ജിതമാക്കിയതായി എൻസിബി അറിയിച്ചു. സാദിഖാണ് ലഹരി കടത്തിന്റെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തിയതോടെ എൻസിബി ഉദ്യോഗസ്ഥർ മൈലാപ്പൂരിലെ ഇയാളുടെ വീട് സീൽ ചെയ്തു.

 

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

Related Articles

Popular Categories

spot_imgspot_img