News4media TOP NEWS
മുന്നറിയിപ്പെത്തി, കേരളത്തിൽ കാലവർഷം ഞായറാഴ്ചയെത്തും ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്; തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപകനാശം ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയത് കമ്മൽ കവരാനല്ല; കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, അഞ്ച് പേർക്ക് ഗുരുതര പരിക്ക് പെരുമഴ വരുന്നുണ്ട്, ആകെയുള്ളത് 327 ഹോട്ട്സ്പോട്ടുകൾ; ജാഗ്രതാ പ്രവർത്തനങ്ങൾ തകൃതി

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കൂ; ആരോ​ഗ്യമന്ത്രിയുടെ മുന്നറിയിപ്പുകൾ ഇപ്രകാരം

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കൂ; ആരോ​ഗ്യമന്ത്രിയുടെ മുന്നറിയിപ്പുകൾ ഇപ്രകാരം
April 27, 2024

ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കുക. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

ആരോഗ്യ മന്ത്രിയുടെ ജാഗ്രത നിർദ്ദേശങ്ങൾ ഇപ്രകാരം:

  • രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
  • കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
  • നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
  • കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.
    കുട്ടികള്‍ക്ക് ധാരാളം വെള്ളം നല്‍കുക.
  • പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായിരിക്കണം.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ്. ലായനി, സംഭാരം തുടങ്ങിയവ നല്ലത്.
  • കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
  • സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
  • ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
  •  തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.
  • ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക.
  • ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

Read Also: പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി, രണ്ട് പശുക്കിടാങ്ങളെ കൊന്നു

Related Articles
News4media
  • India
  • News

ആകാശംമുട്ടേ ഉയർന്ന് ആകാശ എയർ; ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനി സൗദി അറേബ്യയിലേക്ക് സർവീസ് നടത...

News4media
  • Kerala
  • Top News

മുന്നറിയിപ്പെത്തി, കേരളത്തിൽ കാലവർഷം ഞായറാഴ്ചയെത്തും ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്; തൃശൂര...

News4media
  • Kerala
  • News

ചാലക്കുടിയിൽനിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

News4media
  • Kerala
  • News
  • Top News

ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയത് കമ്മൽ കവരാനല്ല; കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന...

News4media
  • Kerala
  • News
  • Top News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, അഞ്ച് പേർക്ക് ഗുരുതര ...

News4media
  • Health
  • Kerala
  • Top News

മഞ്ഞപ്പിത്തം പടരുന്നു; മൂന്നാഴ്ചയ്ക്കിടെ189 പേര്‍ക്ക് രോഗം; ഈ നാല് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം

News4media
  • Health

മറന്നോ നമ്മുടെ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ എന്തിനും ഇവിടെ മരുന്നുണ്ട് !

News4media
  • Health
  • News
  • Top News

ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മഞ്ഞപ്പിത്ത ജാഗ്രതയുമായി വീണ ജോർജ്

News4media
  • Kerala
  • News
  • Top News

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ താപനില കുറയുമോ? റിപ്പോർട്ട് ഇങ്ങനെ

News4media
  • Kerala
  • News
  • Top News

തീ ചൂട് വീണ്ടും; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

News4media
  • Kerala
  • News
  • Top News

വേനൽച്ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; വെള്ളിയാഴ്ച വരെ മഴയ്ക്ക്...

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.