web analytics

‘മുൻ ഭാര്യയ്ക്ക് ബാലയോട് വൈരാഗ്യം, പൊലീസിനെയും സിസ്റ്റത്തെയും ദുരുപയോഗം ചെയ്യുന്നു’; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷക

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. വിവാഹമോചനത്തിന് ശേഷം ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും സിസ്റ്റത്തെയും മുന്‍ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും ബാലയുടെ അഭിഭാഷക ആരോപിച്ചു. ഇവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തുവന്നിരിക്കുന്നത് എന്നും അവർ പറഞ്ഞു.(Actor bala arrest; updates)

അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കും. അവര്‍ക്കെതിരെ നിരവധി തെളിവുകള്‍ കൈയിലുണ്ട്. ഇത്തരത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളല്ല അദ്ദേഹം. കുട്ടിയോട് വലിയ സ്‌നേഹമാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലുള്ള എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. കുട്ടിയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത് എന്നും അവർ കൂട്ടിച്ചേർത്തു.

ഗായികയായ മുൻ ഭാര്യയും മകളും നല്‍കിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. ഇത് നിലനില്‍ക്കുന്ന കേസല്ല എന്നാണ് തന്റെ പരിമിതമായ നിയമപരിജ്ഞാനം അനുസരിച്ച് മനസിലാകുന്നത്. കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷക അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

Related Articles

Popular Categories

spot_imgspot_img