web analytics

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

കൊച്ചി: നടനും അമ്മ സംഘടനയുടെ ഭാരവാഹിയുമായ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിന്റെ കാരണം വിശദീകരിക്കുന്നതിനിടെയാണ് അൻസിബയുടെ പ്രതികരണം.

എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായതിന് ശേഷം ടിനി ടോം തനിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നാണ് അൻസിബ പറഞ്ഞത്.

ഒരു കമ്മിറ്റിയിൽ പ്രവർത്തിക്കുമ്പോൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഒരുപോലെയാകില്ലെന്നും, അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായി കാണുന്ന സമീപനമാണ് ഉണ്ടായതെന്നും അൻസിബ പറഞ്ഞു.

“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു. നേരിട്ട് എന്നോട് പറഞ്ഞതല്ല, മറ്റ് ആളുകളോട് പറഞ്ഞ് അത് എന്റെ ചെവിയിലെത്തുന്ന രീതിയിലായിരുന്നു. ഒരു സ്ത്രീയെ മോശമായി ചിത്രീകരിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഇത്തരം ആരോപണങ്ങൾ,” എന്നാണ് അൻസിബയുടെ പ്രതികരണം.

താൻ ടിനി ടോമിന്റെ ഡ്രൈവറെ ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണവും ഉയർത്തിയതായി അൻസിബ പറഞ്ഞു.

“ഇത്രയൊക്കെ പറയുന്ന ഒരാളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അതൊക്കെ കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നും,” എന്നും താരം പ്രതികരിച്ചു.

ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അൻസിബയുടെ പ്രതികരണം.

English Summary

Actress Ansiba Hassan has made serious allegations against actor Tiny Tom, claiming he spread false rumours about her and accused her of trying to convert his driver to Islam. Ansiba revealed these claims while explaining her resignation from the AMMA organisation.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img