web analytics

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള ഭാഗ്യക്കുറി വിഷു ബമ്പറിന് റെക്കോഡ് വിൽപ്പന. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുതീർന്നതായി ലോട്ടറി വകുപ്പ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക.

300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 11,58,480 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

തൃശ്ശൂരിൽ 5,10,820 ടിക്കറ്റുകളും തിരുവനന്തപുരത്ത് 4,21,380 ടിക്കറ്റുകളും വിറ്റു. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞത്.

ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനമായി ലഭിക്കും.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും ആറ് പരമ്പരകൾക്ക് നൽകും.

കൂടാതെ 5000, 2000, 1000, 500, 300 രൂപ വീതമുള്ള മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary

Kerala’s Vishu Bumper Lottery has recorded an all-time high sale, with all 45 lakh printed tickets sold out ahead of today’s draw. The first prize is ₹12 crore.

kerala-vishu-bumper-lottery-record-ticket-sales

Kerala Lottery, Vishu Bumper, Lottery News, Kerala News, Vishu Lottery, Gorky Bhavan, Lottery Draw, Kerala Government, Palakkad News, Bumper Lottery

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img