web analytics

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും ബാങ്ക് വായ്പയും!

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും ബാങ്ക് വായ്പയും!

പത്തനംതിട്ട: സംസ്ഥാനത്തെ ഖരമാലിന്യ പരിപാലന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹരിതകർമസേനാംഗങ്ങളുടെ വരുമാനം ഉയർത്തുന്നതിനുമായി പുതിയ സംരംഭ വികസന പദ്ധതി നടപ്പാക്കുന്നു. ലോകബാങ്കിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നത്.

ഹരിതകർമസേനാംഗങ്ങളുടെ ജീവിതോപാധി കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം മാലിന്യ സംസ്കരണ രംഗത്ത് പുതിയ തൊഴിൽ-സംരംഭ സാധ്യതകൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുസംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി.

പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന കൺസോർഷ്യങ്ങളുടെ നേതൃത്വത്തിൽ ചെറുകിട സംരംഭക യൂണിറ്റുകൾ രൂപീകരിക്കും. പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കൽ, പുനരുപയോഗ പ്രവർത്തനങ്ങൾ, ശുചീകരണ യൂണിറ്റുകൾ, ജൈവവളം നിർമ്മാണം, മൂല്യവർധിത ഉൽപ്പന്ന നിർമാണം, വീട്ടുതല ജൈവമാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾക്ക് അവസരം ലഭിക്കും.

ഇത്തരം യൂണിറ്റുകൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷൻ, ബാങ്ക് വായ്പ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങളും ഉറപ്പാക്കും. കൂടാതെ സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പ്രാരംഭ മൂലധനം, ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം, ആറുമാസം വരെ പ്രവർത്തന മൂലധനം, പരിശീലനം, സാങ്കേതിക മാർഗനിർദേശങ്ങൾ എന്നിവയും സർക്കാർ നൽകും.

മാലിന്യത്തെ ഒരു ബാധ്യതയായി കാണുന്നതിൽ നിന്ന് മാറ്റി, വരുമാനം സൃഷ്ടിക്കുന്ന സംരംഭ മേഖലയായി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

English Summary

The Kerala government is launching a new enterprise development scheme for Haritha Karma Sena members under the Kerala Solid Waste Management Project with World Bank support. The initiative aims to improve waste management and increase income opportunities through recycling and small-scale ventures.

Haritha Karma Sena, Waste Management, Kerala Government, Recycling, Solid Waste Management, Kerala News, World Bank Project, Green Initiative, MSME, Local Governance

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img