web analytics

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പദ്ധതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് മാനേജ്മെന്റ് സർക്കാരിന് നിർദേശങ്ങൾ നൽകാൻ ഒരുങ്ങുന്നത്.

സൗജന്യ യാത്ര സിറ്റി, ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തുക, സ്വദേശത്ത് നിന്ന് നിശ്ചിത ദൂരപരിധിവരെ മാത്രം അനുവദിക്കുക, പ്രത്യേക സൗജന്യ യാത്രാ കാർഡുകൾ നൽകുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്.

എല്ലാ ക്ലാസ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 3.2 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതോടെ പ്രതിമാസ ബാധ്യത 96 കോടി രൂപയായി ഉയരും. നിലവിൽ സ്ഥാപനത്തിന്റെ പ്രതിദിന വരുമാനം ഏകദേശം 8 കോടി രൂപയാണ്.

പെൻഷനും ശമ്പളവും നൽകുന്നതിനായി സർക്കാർ പ്രതിമാസം വലിയ സാമ്പത്തിക സഹായം നൽകുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് 3100 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ധനവില വർധനയും സ്ഥാപനത്തിന് തിരിച്ചടിയായിട്ടുണ്ട്. ദിവസം ഏകദേശം പത്ത് ലക്ഷം രൂപയുടെ അധിക ചെലവാണ് ഇതുമൂലം വരുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ വരുമാന നഷ്ടത്തിന് അനുസരിച്ച് സർക്കാർ അധിക ധനസഹായം നൽകേണ്ടിവരുമെന്നും വിലയിരുത്തൽ ഉണ്ട്.

അതേസമയം, സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി യാത്രക്കാരിൽ 40 ശതമാനത്തിലേറെയും സ്ത്രീകളാണ്. സിറ്റി, ഓർഡിനറി ബസുകളിൽ ഈ നിരക്ക് 60 ശതമാനത്തോളം ഉയരുന്നുണ്ട്.

English Summary

The Kerala government’s proposed free KSRTC travel scheme for women may be implemented with restrictions due to the corporation’s financial condition.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

Other news

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13 മരണം, 20 ഓളം പേർക്ക് പരിക്ക്

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; ജനങ്ങളുടെ പോക്കറ്റ് ചോർത്തി പുതിയ നിരക്കുകൾ

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ;...

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

Related Articles

Popular Categories

spot_imgspot_img