web analytics

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച! 

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച! 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് അടച്ചുപൂട്ടുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിന് ശേഷം താരങ്ങളും കോച്ചിങ് സ്റ്റാഫും ചേർന്ന് ‘താങ്ക്യൂ കേരളം’ എന്ന പോസ്റ്റർ പ്രദർശിപ്പിച്ചതോടെയാണ് ചർച്ചകൾ ശക്തമായത്.

എഫ്‌സി ഗോവയെ 2-1ന് തോൽപിച്ച മത്സരത്തിന് ശേഷമായിരുന്നു ഈ രംഗങ്ങൾ. സീസൺ അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കൊച്ചിയിലെ അവസാന ഹോം മത്സരത്തിന് മുന്നോടിയായി ക്ലബ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില പോസ്റ്റുകളും വീഡിയോകളും ആരാധകരിൽ ആശങ്ക വർധിപ്പിച്ചു. ഐഎസ്എൽ ഭാവിയെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വവും ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധിയും ഇതിനകം ചർച്ചയാകുന്ന സാഹചര്യത്തിലാണ് പുതിയ അഭ്യൂഹങ്ങൾ ഉയരുന്നത്.

ഐഎസ്എൽ ക്ലബ്ബുകളും AIFFഉം തമ്മിലുള്ള തർക്കം പരിഹരിക്കാൻ മെയ് 22, 23 തീയതികളിൽ നിർണായക യോഗങ്ങൾ ചേരാനിരിക്കുകയാണ്. ജീനിയസ് സ്പോർട്സുമായുള്ള വാണിജ്യ കരാറിനെതിരെ ക്ലബ്ബുകൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

ക്ലബ്ബുകൾക്ക് കൂടുതൽ സാമ്പത്തിക പങ്കാളിത്തവും വാണിജ്യ നിയന്ത്രണവും നൽകുന്ന പുതിയ മാതൃകയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. AIFFന് 10 ശതമാനം ഓഹരിയും കായിക നിയന്ത്രണവുമുള്ള ഘടനയും നിർദേശിച്ചിട്ടുണ്ട്.

ഈ ചർച്ചകളുടെ ഫലമാണ് ഐഎസ്എല്ലിന്റെയും കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകളുടെയും ഭാവി നിർണയിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

English Summary

Kerala Blasters fans are worried about the club’s future after players and coaching staff displayed a “Thank You Kerala” banner following the final ISL match of the season. The speculation comes amid ongoing uncertainty surrounding the ISL and financial disputes between clubs and AIFF over commercial rights and revenue-sharing models.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img