പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്
ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഒരാളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൃഗസ്നേഹികൾ കടുത്ത നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
മൃഗാവകാശ പ്രവർത്തകയായ രേണു കൗർ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. രാത്രിയിൽ ആളൊഴിഞ്ഞ തെരുവിലായിരുന്നു സംഭവം നടന്നതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. പ്രദേശത്ത് മറ്റാരുമില്ലാത്തതിനാലാണ് ദൃശ്യങ്ങൾ പകർത്താനായതെന്ന് അവർ പറഞ്ഞു.
പ്രതിക്കെതിരെ മോഷണക്കേസുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും രേണു കൗർ ഉന്നയിച്ചിട്ടുണ്ടെങ്കിലും അവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇയാളെ തെരുവിലൂടെ നടത്തിക്കുന്നതും ചില വീഡിയോകളിൽ കാണപ്പെട്ടു. നിയമം കൈയിലെടുക്കരുതെന്ന് ചിലർ മുന്നറിയിപ്പ് നൽകിയപ്പോൾ, കൂടുതൽ ശക്തമായ നിയമനടപടി വേണമെന്ന് മറ്റുചിലർ ആവശ്യപ്പെട്ടു.
പിന്നീട് പ്രതിയെ പൊലീസിന് കൈമാറിയതായും ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തതായും രേണു കൗർ അറിയിച്ചു. മൃഗപീഡനത്തിനെതിരായ നിലവിലെ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
English Summary
A video allegedly showing a man sexually abusing a stray dog in Delhi’s Shahdara area has sparked outrage on social media. Animal rights activist Renu Kaur shared the footage online, leading to widespread demands for strict legal action. The accused was later handed over to the police, while debates over stronger animal cruelty laws continue online.









