web analytics

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13 മരണം, 20 ഓളം പേർക്ക് പരിക്ക്

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13 മരണം, 20 ഓളം പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്‌നർ ട്രക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു.

മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ 40ൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ശക്തമായ ഇടിയിൽ ട്രാവലറും ട്രക്കും മറിഞ്ഞതോടെ നിരവധി പേർ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങി. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ കാസയിലെ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സവും ഉണ്ടായി.

അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

English Summary

At least 13 people were killed and over 20 injured after a container truck rammed into a traveller carrying a wedding party in Maharashtra’s Palghar district. The accident occurred on the Mumbai-Ahmedabad National Highway early Monday morning. Police suspect overspeeding and negligent driving as the cause of the crash.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img