web analytics

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

തൊടുപുഴ: കേരളത്തിന്റെ നാട്ടിൻപുറ രുചിയും പേരും ലോകവിപണിയിലേക്ക് എത്തിച്ച് ശ്രദ്ധനേടുകയാണ് ഇടുക്കി സ്വദേശികളായ രണ്ട് സഹോദരങ്ങൾ. തൊടുപുഴ കാഞ്ഞിരമറ്റം പാൻകാവിൽ സ്വദേശികളായ ആദർശും അമലും ചേർന്ന് ഓസ്ട്രേലിയയിൽ ആരംഭിച്ച ‘കാന്താരി സ്പിരിറ്റ്സ്’ എന്ന ബ്രാൻഡിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

45 ശതമാനം ആൽക്കഹോൾ അടങ്ങിയ നാടൻ വാറ്റ് ശൈലിയിലുള്ള മദ്യമാണ് ‘കാന്താരി’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്. സൗത്ത് ഓസ്ട്രേലിയയിലെ സ്റ്റുവർട്ട് അഡ്‌ലെയ്‌ഡിൽ പ്രവർത്തിക്കുന്ന ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’ എന്ന ഡിസ്റ്റിലറിയിലാണ് ഉത്പാദനം.

കാനഡയിൽ ബിസിനസ് മാനേജ്മെന്റ് പഠിച്ച അമൽ ദുബായിൽ കൺസൾട്ടന്റായും, എൻജിനിയറിംഗ് പഠിച്ച ആദർശ് ഓസ്ട്രേലിയയിൽ ബാങ്ക് ജീവനക്കാരനായും ജോലി ചെയ്യുന്നതിനിടെയാണ് ഈ സംരംഭം ആരംഭിച്ചത്. പ്രൊഡക്ഷൻ ചുമതല ആദർശിനും മാർക്കറ്റിംഗ് ചുമതല അമലിനുമാണ്.

ഓൺലൈൻ വഴിയാണ് നിലവിൽ വിൽപ്പന. ഉത്പാദിപ്പിക്കുന്ന സ്റ്റോക്ക് മുഴുവൻ വേഗത്തിൽ വിറ്റുപോകുന്നതായാണ് കമ്പനി പറയുന്നത്. 750 മില്ലി ലിറ്റർ ബോട്ടിലിന് 79 ഓസ്ട്രേലിയൻ ഡോളർ, ഇന്ത്യൻ രൂപയിൽ ഏകദേശം 5,484 രൂപയാണ് വില.

ഉത്പാദനം വർധിപ്പിച്ച് കടകളിൽ നേരിട്ട് വിൽക്കാനുള്ള ലൈസൻസ് ഉടൻ നേടാനാണ് ശ്രമം. ദുബായ്, യു.കെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിപണനത്തിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഭാവിയിൽ റം, വോഡ്ക, ജിൻ എന്നിവയുടെ ഉത്പാദനത്തിലേക്കും കമ്പനി കടക്കാനാണ് പദ്ധതി. കേരളത്തിന്റെ തനത് ഐഡന്റിറ്റിയുള്ള പേരിനായുള്ള തിരച്ചിലിനൊടുവിലാണ് ‘കാന്താരി’ എന്ന പേര് തിരഞ്ഞെടുത്തതെന്ന് സ്ഥാപകർ പറയുന്നു. ബോട്ടിലുകളിലും കവറുകളിലും ‘നാടൻ വാറ്റ്’ എന്ന മലയാളം വാചകവും ഉൾപ്പെടുത്തിയിട്ടുണ്ട്.

“എല്ലാവരുടെയും ഇഷ്ട ബ്രാൻഡായി കാന്താരിയെ മാറ്റുകയാണ് ലക്ഷ്യം,” എന്നാണ് സ്ഥാപകരായ ആദർശും അമലും പറയുന്നത്.

English Summary

Two Malayali brothers from Thodupuzha have found success in Australia with their liquor brand ‘Kanthari Spirits,’ inspired by Kerala’s traditional “naadan vaattu” style. 

kanthari-spirits-australia-malayali-brothers-success

Kanthari Spirits, Malayali Entrepreneurs, Australia Business, Kerala Startup, Liquor Brand, Thodupuzha News, Nadan Vaattu, Business Success Story, Kerala Entrepreneurs, Startup News

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img