web analytics

സ്വപ്നം കണ്ടതു പോലെ തന്നെ മരണം; മൂന്നു തവണ ഒരേ സ്വപ്നം കണ്ടു; പോപ് താരം മരിച്ചതും വിമാനാപകടത്തിൽ

സ്വപ്നം കണ്ടതു പോലെ തന്നെ മരണം; മൂന്നു തവണ ഒരേ സ്വപ്നം കണ്ടു; പോപ് താരം മരിച്ചതും വിമാനാപകടത്തിൽ

കൊളംബിയൻ പോപ്പ് സംഗീതലോകത്തെ ഞെട്ടിച്ച് ഗായകൻ യെസൺ ജിമെനെസ് (34) വിമാനാപകടത്തിൽ മരിച്ചു.

ശനിയാഴ്ച കൊളംബിയയിലെ ചെറുവിമാനത്താവളമായ പൈപ്പിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണതാണ് ദുരന്തത്തിന് കാരണം.

അപകടത്തിൽ ജിമെനെസിനൊപ്പം അദ്ദേഹത്തിന്റെ ബാൻഡ് അംഗങ്ങളും ഫോട്ടോഗ്രാഫർ വീസ്മാൻ മോറയും മരണപ്പെട്ടു.

മെഡലിനിൽ നിശ്ചയിച്ചിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പറന്നുയർന്നതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

അപകടവാർത്ത പുറത്തുവന്നതോടെ, ജിമെനെസ് മുൻപ് പങ്കുവച്ച ഒരു വെളിപ്പെടുത്തൽ വീണ്ടും ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്.

കൊളംബിയൻ ടിവി ചാനലായ കാരക്കോളിന് നൽകിയ അഭിമുഖത്തിൽ, താൻ മൂന്ന് തവണ വിമാനാപകടത്തിൽപ്പെടുന്നതായി സ്വപ്നം കണ്ടിട്ടുണ്ടെന്ന് ജിമെനെസ് പറഞ്ഞിരുന്നു.

ഒരു സ്വപ്നത്തിൽ വിമാനം അപകടത്തിൽപ്പെടുമെന്ന് മനസ്സിലായതോടെ പൈലറ്റിനോട് ദിശ മാറ്റാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മറ്റൊരു സ്വപ്നത്തിൽ താനും സഹയാത്രികരും വിമാനാപകടത്തിൽ കൊല്ലപ്പെടുന്നതായാണ് കണ്ടതെന്നും, ഇത്തരത്തിലുള്ള സ്വപ്നങ്ങൾ ദൈവം നൽകുന്ന മുന്നറിയിപ്പാകാമെന്നും ജിമെനെസ് അന്ന് പറഞ്ഞിരുന്നു.

എന്നാൽ അതിന്റെ യഥാർത്ഥ അർഥം എന്താണെന്ന് തനിക്ക് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ഇപ്പോൾ നടന്ന ദാരുണമായ അപകടത്തിന് പിന്നാലെ, ഈ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിലും കൊളംബിയൻ മാധ്യമങ്ങളിലും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

English Summary

Colombian pop singer Yeson Jimenez (34) died in a plane crash shortly after takeoff from the small airport of Paipa in Colombia. He was traveling with his band members and photographer Wisman Mora to attend a concert in Medellín. Following the tragedy, Jimenez’s earlier revelation about repeatedly dreaming of dying in plane crashes has resurfaced and sparked widespread discussion on social media and in Colombian media.
Colombian pop singer Yeson Jimenez (34) died in a plane crash shortly after takeoff from the small airport of Paipa in Colombia. He was traveling with his band members and photographer Wisman Mora to attend a concert in Medellín. Following the tragedy, Jimenez’s earlier revelation about repeatedly dreaming of dying in plane crashes has resurfaced and sparked widespread discussion on social media and in Colombian media.

colombian-pop-singer-yeson-jimenez-plane-crash-death

Yeson Jimenez, Colombian pop singer, plane crash, Colombia news, celebrity death, aviation accident, Latin music, social media discussion

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

കോമഡി താരത്തെ സ്ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമാണെന്നു തോമസ് ഐസക്ക്: സംസ്കാരം സമരം ചെയ്താൽ കിട്ടില്ലെന്ന് പിഷാരടിയുടെ മറുപടി

ഐസക് ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടിപാലക്കാട് നിയമസഭാ...

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം നിൽക്കും?

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം...

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; വ്യാജ നമ്പറോ? അന്വേഷണം ഊർജിതമാക്കി ബെംഗളൂരു പോലീസ്; ദൃശ്യങ്ങൾ വൈറൽ

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; ദൃശ്യങ്ങൾ വൈറൽ ബെംഗളൂരു നഗരത്തിലെ അതീവ സുരക്ഷാ...

ഉംറ വിസ കാലാവധി; തീർഥാടകർക്ക് സൗദിയുടെ കർശന നിർദ്ദേശം

ഉംറ വിസ കാലാവധി; തീർഥാടകർക്ക് സൗദിയുടെ കർശന നിർദ്ദേശം റിയാദ്: ഉംറ വിസയിൽ...

Related Articles

Popular Categories

spot_imgspot_img