web analytics

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിര്‍ണായകം

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിയമസഭ സ്വീകരിക്കേണ്ട നടപടികളിൽ നിയമോപദേശം നിർണായകമാകും.

അറസ്റ്റ് സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) സ്പീക്കർക്ക് കൈമാറിയിട്ടുണ്ട്. വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണമോയെന്നത് സ്പീക്കർ തീരുമാനിക്കും.

കമ്മിറ്റിക്ക് വിഷയം വിട്ടാൽ, തുടർനടപടികളിൽ നിർണായക പങ്ക് വഹിക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന നേതൃത്വമായിരിക്കും.

രാഹുലിനെ അയോഗ്യനാക്കുന്നതടക്കമുള്ള ശുപാർശകൾ എത്തിക്‌സ് കമ്മിറ്റിയിലാണ് തയ്യാറാക്കേണ്ടത്.

സിപിഎം പ്രതിനിധിയായ മുരളി പെരുനെല്ലിയാണ് നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷൻ.

കമ്മിറ്റിയിൽ സിപിഎമ്മിൽ നിന്ന് എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എച്ച്. സലാം എന്നിവർ അംഗങ്ങളാണ്.

സിപിഐയിൽ നിന്ന് പി. ബാലചന്ദ്രൻ, ജെഡിഎസിൽ നിന്ന് മാത്യു ടി. തോമസ്, യുഡിഎഫിൽ നിന്ന് റോജി എം. ജോൺ (കോൺഗ്രസ്), യു.എ. ലത്തീഫ് (മുസ്ലിം ലീഗ്) എന്നിവരും കമ്മിറ്റിയിലുണ്ട്.

രാഹുലിനെ നിയമസഭയിൽ നിന്ന് നീക്കണമെന്ന ശുപാർശ കമ്മിറ്റി നൽകുകയും അത് സഭ അംഗീകരിക്കുകയും ചെയ്താൽ, കേരള നിയമസഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ.

അറസ്റ്റ് വിവരം വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി വേണമോയെന്ന് പരിശോധിക്കാൻ സ്പീക്കർക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎൽഎ സമർപ്പിക്കുന്ന പരാതിയിലും നടപടികൾ ആരംഭിക്കാം.

പരാതിക്കാരിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം കമ്മിറ്റി ശുപാർശകളോടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും. തുടർന്ന് മുഖ്യമന്ത്രിയാണ് റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രമേയമായി സഭയിൽ അവതരിപ്പിക്കേണ്ടത്.

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ എന്നിവയിൽ ഏതെങ്കിലും നടപടിയാണ് പ്രമേയത്തിൽ ഉൾപ്പെടുക. നിയമസഭ പ്രമേയം അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും.

അതേസമയം, എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടാലും, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് നിയമപരമായ വിലക്കുണ്ടാകില്ല.

English Summary

Legal opinion will be crucial in deciding the Kerala Assembly’s action against MLA Rahul Mankootathil, who was arrested in a rape case. The SIT has submitted the arrest report to the Speaker, who may refer the matter to the Privilege and Ethics Committee. If the committee recommends removal and the Assembly approves it, Rahul would become the first MLA to be expelled from the Kerala Assembly. The committee can suggest actions ranging from warning and suspension to expulsion, though expulsion will not bar him from contesting future elections.

rahul-mankootathil-rape-case-kerala-assembly-ethics-committee-action

Rahul Mankootathil, Kerala Assembly, rape case, Ethics Committee, Privilege Committee, SIT report, CPM, LDF, political news, Kerala politics

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

​’മനഃപൂർവ്വം കത്തിച്ചതുപോലെ!’ കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

​'മനഃപൂർവ്വം കത്തിച്ചതുപോലെ!' കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി...

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ പാഠം; കൊല്ലത്തെ ദാരുണ സംഭവം ഇങ്ങനെ

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

Related Articles

Popular Categories

spot_imgspot_img