web analytics

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ വൂൾഫിനെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞർ

ന്യൂഡൽഹി: ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ വൂൾഫിനെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞർ.

ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഇത്തരമൊരു ശാസ്ത്രനേട്ടം കൈവരിച്ചത്. ഈ ആൺ ചെന്നായ്ക്കൾക്ക് പേര് നൽകിയിരിക്കുന്നത് റോമുലസ്, റെമസ് എന്നാണ്.

ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോയിൽ കൂടുതൽ ഭാരവുമുണ്ട്. സിഎൻഎൻ റിപ്പോർട്ട് പ്രകാരം പുരാതന ഡിഎൻഎ, ക്ലോണിങ്, ജീൻ എഡിറ്റിങ് എന്നിവ ഉപയോഗിച്ചാണ് ചെന്നായ കുഞ്ഞുങ്ങളെ കൊളോസൽ ബയോസയൻസസ് കമ്പനി പറഞ്ഞു.

എച്ച്ബിഒ പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസ്’ ആണ് ഡയർ ചെന്നായയെ ജനപ്രിയമാക്കിയത്. ഒരു കാലത്ത് വടക്കൻ അമേരിക്കയിൽ കാണപ്പെട്ടിരുന്ന ഇരപിടിയൻ ജീവിയായിരുന്നു ഡയർ വുൾഫ്. ഗ്രേ വൂൾഫിനേക്കാൾ വലുപ്പമുള്ളതും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ.

നിലവിൽ 2000 ഏക്കർ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണകാമറകളും ഇവയെ സദാസമയവും നിരീക്ഷിച്ചുവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം ദിവസഫലം: ഇന്നത്തെ ദിവസത്തിൽ വിവിധ രാശിക്കാർക്ക് വ്യത്യസ്ത...

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക മേധാവി

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക...

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ രക്ഷപ്പെടുത്തി

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ...

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ കാസർകോട്: സ്റ്റുഡിയോയിൽ...

Related Articles

Popular Categories

spot_imgspot_img