web analytics

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. നാഗ്‌പൂരിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ 12.30 ന് ഇൻഡിഗോ എയർലൈൻസ് വിമാനം നാഗ്പൂരിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് നായയെ റൺവേയിൽ കണ്ടത്.

വിമാനം ലാൻഡിംഗിനായി അടുത്തെത്തിയപ്പോൾ, റൺവേയിൽ നായയെപ്പോലെ ഒരു മൃഗത്തെ കണ്ടതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിൽ അറിയിക്കുകയായിരുന്നു. ഇതിനെതുടർന്ന് വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം.

പിന്നീട് വിമാനത്താവള നടത്തിപ്പുകാരായ മിഹാൻ ഇന്ത്യ ലിമിറ്റഡ് (എംഐഎൽ) ഉദ്യോഗസ്ഥർ വിശദമായി പരിശോധനനടത്തിയെങ്കിലും റൺവേയിൽ ഒന്നും കണ്ടെത്താനായില്ല. പക്ഷെ, വിമാനത്താവളത്തിന്റെ ഏറ്റവും അറ്റത്തുള്ള ശിവൻഗാവിലേക്കുള്ള മൃഗങ്ങളുടെ പ്രവേശനം തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൽ അടുത്തിടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ശല്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ അവധി നല്‍കാത്തതിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; പിന്നീട് നടന്നത്…..

കോഴിക്കോട്: അവധി നല്‍കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന നാടകഗാനം പോസ്റ്റുചെയ്ത എസ്‌ഐക്ക് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം. എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.

വാട്സാപ്പ് ഗ്രൂപ്പിന്റെ നിലവിലെ എലത്തൂര്‍ ഒഫീഷ്യല്‍ എന്ന പേര് മാറ്റി ടീം എലത്തൂര്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഇത് എസ്‌ഐയാണെന്ന് മേലുദ്യോഗസ്ഥന്‍ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റം.

ഫെബ്രുവരി 25-ന് രാത്രിയായിരുന്നു ഈ ഗാനം ഗ്രൂപ്പിലിട്ടത്. സ്റ്റേഷനിലെ നാല് പോലീസുകാര്‍ ഗ്രൂപ്പ് അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞദിവസം ഇത്തരത്തില്‍ പ്രതിഷേധ സൂചകമായി ഗാനം പോസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്‍ ഡേ ഓഫ് നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു ഗാനം പോസ്റ്റ് ചെയ്തത്.

‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന ഗാനത്തിന് താഴെ ‘എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് എലത്തൂര്‍ സ്റ്റേഷനിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല’ എന്ന് കൂടി എഴുതിയിടുകയും ചെയ്തതോടെയാണ് നടപടി.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

Related Articles

Popular Categories

spot_imgspot_img