web analytics

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

തിരുവനന്തപുരം: പതിവ് അവധികളും ജീവനക്കാരുടെ പണിമുടക്കും കാരണം രാജ്യത്തെ ഏറ്റവും കൂടുതൽ ശാഖകളുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ ഇന്ന് മുതൽ നാല് ദിവസം പ്രവർത്തിക്കില്ല.

രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് പതിവ് അവധിയാണ്. ഇന്ന് മേയ് മാസത്തിലെ നാലാം ശനിയാഴ്ചയായതിനാൽ ബാങ്കുകൾ അടഞ്ഞുകിടക്കും. തുടർന്ന് ഞായറാഴ്ചയും അവധിയാണ്.

തിങ്കളും ചൊവ്വയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഫെഡറേഷൻ പണിമുടക്കുന്നതോടെ ശാഖാ പ്രവർത്തനം തുടർച്ചയായി തടസപ്പെടും.

അതേസമയം, ഇന്റർനെറ്റ് ബാങ്കിങ്, എ.ടി.എം, യു.പി.ഐ സേവനങ്ങൾ ഈ ദിവസങ്ങളിലും ലഭ്യമാകും. എന്നാൽ ബാങ്കിലെത്തി നടത്തുന്ന ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസം നേരിടാൻ സാധ്യതയുണ്ട്.

ഇതിനുപുറമേ ബക്രീദ് അവധിയും ബാങ്ക് പ്രവർത്തനത്തെ ബാധിക്കും. 27, 28 തീയതികളിൽ വിവിധ സംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 28നാണ് ബക്രീദ് അവധി. 27ന് ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും 28ന് വീണ്ടും അവധി ആയിരിക്കും.

ബാങ്ക് ഇടപാടുകൾക്ക് ആശ്രയിക്കുന്നവർ മുൻകരുതലായി ആവശ്യമായ സേവനങ്ങൾ നേരത്തേ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

English Summary

SBI branches across the country will remain closed for four consecutive days due to regular holidays and a staff strike. Online banking, ATM, and UPI services will continue, but branch-based services may be affected.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img