web analytics

അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ…മുഖ്യമന്ത്രിയെ വധിക്കണമെന്ന് സിസ്റ്റർ ടീന ജോസ്

അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ…മുഖ്യമന്ത്രിയെ വധിക്കണമെന്ന് സിസ്റ്റർ ടീന ജോസ്

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത തരത്തിലുള്ള കമന്റ് ഫെയ്സ്ബുക്കിൽ രേഖപ്പെടുത്തിയതിനാൽ സിസ്റ്റർ ടീന ജോസ് വീണ്ടും വിവാദത്തിലേക്ക്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പങ്കെടുക്കും എന്ന ഒരു പോസ്റ്റിനാണ് ടീന ജോസ് കടുവായ കമന്റ് പോസ്റ്റ് ചെയ്തത്.

സെൽറ്റൻ എൽ ഡിസൂസ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് “ബോംബെറിഞ്ഞ് തീർത്തുകളയണം” എന്ന തരത്തിലുള്ള പരാമർശം രേഖപ്പെടുത്തിയത്.

“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും” എന്നായിരുന്നു ടീനയുടെ വിവാദ കമന്റ്.

ഡിസൂസ മൂന്ന് മണിക്കൂർ മുമ്പ് തന്നെ ‘നാളെ മുതൽ ക്യാപ്റ്റനും ഇറങ്ങുന്നു’ എന്ന്, ഒരു വാർത്താ ചാനലിന്റെ സ്‌ക്രീൻഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരുന്നു.

ടീന ജോസിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ
ഫേസ്ബുക്ക് ലോക്ക് ചെയ്ത പ്രൊഫൈലിൽ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്.

അഡ്വ. മേരി ട്രീസ പി.ജെ എന്ന പേരിലാണ് അക്കൗണ്ട്. അഭിഭാഷക, എറണാകുളം ലോ കോളേജിൽ പഠിച്ചു, കൊച്ചിയിൽ താമസം—എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഇൻട്രോയിൽ നൽകിയിരിക്കുന്നത്.

അതേസമയം, ടീന ജോസിനെതിരെ സിഎംസി സന്യാസിനി സമൂഹം ശക്തമായി പ്രതികരിച്ചു.

2009ൽ കാനോനിക നിയമങ്ങൾ അനുസരിച്ച് ടീനയുടെ അംഗത്വം റദ്ദാക്കിയതാണെന്നും, സന്യാസ വസ്ത്രം ധരിക്കാൻ അവർക്കുള്ള അധികാരവും ഇല്ലെന്നും, ടീന നടത്തുന്ന ഏതൊരു പ്രവർത്തനത്തിനും സിഎംസി സമൂഹത്തിന് ഉത്തരവാദിത്തമില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ടീന ജോസിന്റെ കമന്റിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലുള്ള കൊലവിളി പ്രചരിപ്പിച്ചതിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് പലരും ശക്തമായി പ്രതികരിക്കുകയാണ്.

കേരള പൊലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള സംവാദങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.

English Summary

Sister Teena Jose sparked controversy after posting a Facebook comment calling for violence against the Kerala Chief Minister. She commented on a post by Selton L D’souza, who shared a news screenshot about the CM joining the local election campaign. Teena’s comment said the CM should be “finished off with a bomb,” comparing it to the assassination of Rajiv Gandhi. Her profile, under the name Adv. Mary Treesa P.J., lists details claiming she is a lawyer from Kochi.
Meanwhile, the CMC congregation clarified that Teena’s membership was cancelled in 2009 and that she is not permitted to wear religious attire. They stated that her actions are entirely her personal responsibility. Social media users have strongly condemned her remark and many have demanded police action, tagging Kerala Police in their posts.

teena-jose-threat-comment-kerala-cm

Kerala, Thiruvananthapuram, Teena Jose, Facebook Controversy, Chief Minister, CMC Congregation, Social Media, Law and Order, Threat Comment

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

Related Articles

Popular Categories

spot_imgspot_img