web analytics

താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക, ക്ലീൻ ഷേവ് ഇല്ലെങ്കിൽ പ്രണയമില്ല, വേണ്ടത് താടിയില്ലാത്ത കാമുകന്മാർ; ‘താടി’യുമായി തെരുവിലിറങ്ങി ഒരുകൂട്ടം സ്ത്രീകൾ

താടിക്കാർക്ക് ഫാൻസുള്ള നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. താടിയുള്ള കാമുകനെ വേണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ഒരു കൂട്ടം സ്ത്രീകൾക്ക് താടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

മധ്യപ്രദേശ് ഇൻഡോറിൽ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധയാകർഷിക്കുന്നത്. ഒരു സംഘം പെൺകുട്ടികളാണ് ഷേവ് ചെയ്യാത്ത ആണുങ്ങൾക്ക് വേണ്ടി തെരുവിൽ ഇറങ്ങിയത്. കൃത്രിമ താടികൾ ഫിറ്റ്‌ ചെയ്തായിരുന്നു പ്രകടനം.

ഇവരുടെ പ്ലക്കാർഡുകളിൽ എഴുതിയ മുദ്രാവാക്യങ്ങളും എരിവ് ഏറുന്നതായിരുന്നു. ‘ക്ലീൻ ഷേവ് ഇല്ലെങ്കിൽ പ്രണയമില്ല’, ‘വേണ്ടത് താടിയില്ലാത്ത കാമുകന്മാർ’, ‘താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ കമന്റുകളും കൂടി. ‘വീഡിയോ റീലിനുവേണ്ടി ചെയ്തതാണോ’, ‘അതോ പ്രതിഷേധം യാഥാർത്ഥ്യമോ’, ‘ഇത് പ്രമോഷണൽ വീഡിയോ ആകാനും സാധ്യതയുണ്ട്’. ‘ഞങ്ങളുടെ ശരീരം ഞങ്ങളുടെ ഇഷ്ടം’, ‘അവരുടെ താടി അവരുടെ ഇഷ്ടം’ എന്ന രീതിയിലും കമന്റുകൾ വന്നു.

തികച്ചും പുത്തനായ ഒരു കാര്യമായതിനാൽ വീഡിയോ സോഷ്യൽ മീഡിയക്ക് ബോധിച്ചെന്ന് കമന്റുകൾ തെളിയിച്ചു. ഒരു ​ഗ്രൂമിങ് ഉത്പന്നത്തിന്റെ പരസ്യത്തിന്റെ ഭാ​ഗമായി ചെയ്തതായിരുന്നു ഈ വീഡിയോ എന്നതാണ് ഒടുവിൽ വരുന്ന വിവരം.

A group of women in Madhya Pradesh’s Indore have come out against beards

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

Related Articles

Popular Categories

spot_imgspot_img