web analytics

ചെരിപ്പിന് എറിഞ്ഞു, ചൂരൽ കൊണ്ട് അടിച്ചു: തമിഴ്നാട്ടിലെ നീറ്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; മലയാളിയായ സ്ഥാപനമുടമയ്ക്കെതിരെ കേസ്

നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥികളെ ഉടമ ക്രൂരമായി മർദ്ദിച്ചതായി പരാതി. തിരുനെൽവേലിയിൽ നീറ്റ് പരിശീലന കേന്ദ്രം നടത്തുന്ന മലയാളിയായ ജലാലുദ്ദീൻ അഹമ്മദിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.Students brutally beaten up at NEET training center in Tamilnadu

രണ്ട് വർഷം മുമ്പാണ് ഇയാൾ തിരുനെൽവേലിയിൽ നീറ്റ് പരിശീലന കേന്ദ്രം ആരംഭിച്ചത്.

ക്ലാസിൽ ഉറങ്ങിയ വിദ്യാർത്ഥികളെ ചൂരൽ കൊണ്ട് അടിച്ചതിന് പുറമെ ചെരിപ്പ് കൊണ്ട് എറിഞ്ഞതായുമാണ് പരാതി.

മർദനമേറ്റ വിദ്യാർഥികളുടെ കൈയിലും കാലിലും മുതുകിലും രക്തസ്രാവമുണ്ടായതായും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.

കേസെടുത്തതിനു പിന്നാലെ ജലാലുദ്ദീൻ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിദ്യാർത്ഥികൾ പകർത്തിയ മർദന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img