web analytics

കണ്ണില്ലാത്ത ക്രൂരത! ജൻ ശതാബ്ദി എക്സ്പ്രസിൽ ചോരക്കുഞ്ഞിനെ ട്രാക്കിലേക്ക് എറിഞ്ഞു; മൂന്ന് വയസ്സുകാരനെ എറിയാൻ നോക്കവെ സഹയാത്രക്കാർ ഇടപെട്ടു

കണ്ണില്ലാത്ത ക്രൂരത! ജൻ ശതാബ്ദി എക്സ്പ്രസിൽ ചോരക്കുഞ്ഞിനെ ട്രാക്കിലേക്ക് എറിഞ്ഞു; മൂന്ന് വയസ്സുകാരനെ എറിയാൻ നോക്കവെ സഹയാത്രക്കാർ ഇടപെട്ടു

റാഞ്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞുകൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഝാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി ഹൗറ-ബാർബിൽ ജൻ ശതാബ്ദി എക്സ്പ്രസിലായിരുന്നു ദാരുണ സംഭവം. ഖർസവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്ഖർസവാൻ, മഹാലിമരുപ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത്.

റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

മൂന്ന് വയസുള്ള മറ്റൊരു കുട്ടിയെയും ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയാൻ ശ്രമിച്ചെങ്കിലും സഹയാത്രക്കാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് യുവതിയെ റെയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറുകയായിരുന്നു.

പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീൻ എന്നയാളോടൊപ്പം കഴിഞ്ഞ നാല് വർഷമായി ഇവർ താമസിച്ചുവരികയായിരുന്നു. എന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

English Summary

A woman was arrested in Jharkhand for allegedly throwing her one-and-a-half-month-old baby from a moving train, resulting in the infant’s death. Passengers prevented her from attempting the same with another child and handed her over to railway police.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

Related Articles

Popular Categories

spot_imgspot_img