web analytics

എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ 4 വൈദീകർക്ക് വിലക്ക്; കൂദാശകൾ പരികർമം ചെയ്യാനോ കുമ്പസാരം നടത്താനോ പാടില്ല

എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ നാല്​ വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി. ബസിലിക്കയുടെയും തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ ഇടവകളുടെ ചുമതല ഒഴിയാത്തതിനെ തുടർന്നാണ് നാല് പേരെയും വൈദികവൃത്തിയിൽ നിന്ന് വിലക്കിയത്. ഡിസംബർ 22-ാം തീയതി മുതൽ വിലക്ക് പ്രാബല്യത്തിൽവന്നു. 4 priests under the Ernakulam-Angamaly Archdiocese banned

നടപടി നേരിടുന്ന നാല് വൈദികർക്കും കുമ്പസാര വിലക്കും കല്പിച്ചിട്ടുണ്ട്. നാല് വിമത വൈദികരോടും പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ മാർ ബോസ്‌കോ പുത്തൂർ അന്ത്യശാസനം നൽകി.

എറണാകുളം സെൻറ്​ മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ, തൃപ്പൂണിത്തുറ സെൻറ്​ മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോഷി വേഴപറമ്പിൽ, പാലാരിവട്ടം സെൻറ്​ മാർട്ടിൻ ഡി. പോറസ് പള്ളി വികാരി ഫാ. തോമസ് വാളൂക്കാരൻ, മാതാനഗർ വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ബെന്നി പാലാട്ടി എന്നിവർക്കെതിരെയാണ് നടപടി.

മാറ്റി നിർത്തപ്പെടുന്ന കാലയളവ് തെറ്റുതിരുത്താനും അനുരഞ്ജനത്തിനും അവസരമായി കാണണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതുവരെ പുതുതായി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാർക്കായിരിക്കും പള്ളികളുടെ പൂർണ അധികാരം.

ആത്മീയവും അജപാലനപരവുമായ ചുമതലകളിൽനിന്നും​ കൂദാശ-പരികർമങ്ങളിൽനിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നും ഈ വൈദികരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അവർ നീക്കം ചെയ്യപ്പെട്ട പള്ളികൾ, അവയോടനുബന്ധിച്ച സ്ഥാപനങ്ങൾ, കപ്പേളകൾ എന്നിവിടങ്ങളിൽ കുർബാന അർപ്പിക്കാനോ കൂദാശകൾ പരികർമം ചെയ്യാനോ ഇവർക്ക് അനുവാദമുണ്ടാകില്ല.

പരസ്യ കുർബാന അർപ്പിക്കാൻ പാടില്ലെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചു. വൈദികർക്ക് മേൽ സ്വീകരിച്ച നിയമനടപടികൾ പ്രത്യേക ട്രിബ്യൂണലിലേയ്ക്ക് കൈമാറിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

Related Articles

Popular Categories

spot_imgspot_img