web analytics

പരസ്പരം ചെളിവാരിയെറിയുകയെന്ന് കേട്ടിട്ടുണ്ട് , ഇതിപ്പൊ ചാണകം വാരിയാണെറിയുന്നത് ; അങ്ങനെയൊരു ​ഗ്രാമമുണ്ട് നമ്മുടെ തൊട്ടടുത്ത്

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ദീപാവലിയുടെ സമാപനത്തിന് പരസ്പരം ചാണകമെറിഞ്ഞ് ഒരു വ്യത്യസ്തമായ ആചാരമുണ്ട്. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുന്നത്. ഏകദേശം 300 വർഷം പഴക്കമുള്ള ഒരു ആചാരമാണിത്. കർണാടകയുടെയും തമിഴ്‌നാടിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗുമതപുര ഗ്രാമത്തിലുള്ള ആഘോഷത്തിന് സമാന രീതിയിൽ ഉള്ള ആഘോഷമാണിത്. കർണാടകയിൽ ‘ഗോരെഹബ്ബ’ എന്നറിയപ്പെടുന്ന ഉത്സവം ആഘോഷിക്കപ്പെടുന്നു.

ദീപാവലി ആഘോഷത്തിൻ്റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഗ്രാമവാസികൾ ഒത്തുകൂടുകയും തുടർന്ന് അവർ പരസ്പരം ചാണകം വാരി എറിയുകയും ചെയ്യുന്നു. ചടങ്ങ് ഇങ്ങനെയാണ്. ദീപാവലി കഴിഞ്ഞ് നാലാം ദിവസമാണ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സമീപത്തെ ബിരേശ്വര ക്ഷേത്രത്തിൽ ഇത്തരമൊരു ആചാരം നടക്കുന്നത്.

ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കന്നുകാലികളുടെ ചാണകം ഞായറാഴ്ച രാവിലെ ശേഖരിച്ച് കുഴിയിൽ നിറച്ചിടും.

നൂറ്റാണ്ടുകളായി പ്രകൃതിദത്ത കമ്പോസ്റ്റായി ഉപയോഗിച്ചിരുന്ന കുഴിയിൽ നിന്ന് പണ്ട് ഒരു ശിവലിംഗം കണ്ടെത്തിയിരുന്നു. ആ ശിവലിംഗമാണ് ഇപ്പോൾ ബീരേശ്വരർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. കന്നുകാലി ചാണകം എറിയുന്ന ചടങ്ങ് പൂർത്തിയാകുമ്പോൾ, ചാണകം ഗ്രാമവാസികൾക്കിടയിൽ വിതരണം ചെയ്യും. തുടർന്ന് അവർ അത് അവരുടെ കൃഷിക്ക് പോഷണത്തിനായി ഉപയോഗിക്കുകയും ഇത് വർഷത്തിലെ വിളവ് സമ്പുഷ്ടമാക്കുകയും ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു.

English summary : I have heard of throwing mud each other ,this is known as throwing dung ; There is such a village near us

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

Related Articles

Popular Categories

spot_imgspot_img