web analytics

ക്രിമിനല്‍ കേസിന്‍റെ പേരില്‍ ഒരാളുടെ വിദേശ ജോലി അവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസിന്‍റെ പേരില്‍ ഒരാളുടെ വിദേശ ജോലി അവസരം നിഷേധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.The High Court said that a person cannot be denied a foreign job opportunity on the basis of a criminal cas

ക്രിമിനല്‍ കേസ് ഉള്ളതുകൊണ്ടു മാത്രം വിദേശത്തു ജോലി തേടാനുള്ള ഒരാളുടെ യോഗ്യത സ്വമേധയാ ഇല്ലാതാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇന്ത്യന്‍ പൗരനായ ഹര്‍ജിക്കാരന്‍ കാനഡയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതിന് അനുമതി തേടിക്കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ അധികാരികള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു.

ക്രിമിനല്‍ കേസുകള്‍ ദീര്‍ഘകാല വിസക്ക് അപേക്ഷിക്കാനുള്ള ഹര്‍ജിക്കാരന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി അപേക്ഷകന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവിട്ടു.

കനേഡിയന്‍ വിസ ചട്ടങ്ങള്‍ അനുസരിച്ച് അപേക്ഷകന്‍ കാനഡയില്‍ ബിസിനസ് തുടങ്ങണമെങ്കില്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013ല്‍ ഡല്‍ഹി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളാണ് ഹര്‍ജിക്കാരന് എതിരെയുള്ളത്.

എന്നാല്‍ അപേക്ഷകന് മറ്റെന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ലെന്നും കോടതി പറഞ്ഞു. ഇക്കാരണത്താല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തടസങ്ങളില്ലെന്നും കോടതി പറഞ്ഞു.

ഹര്‍ജിക്കാരന് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടെന്നും യാത്രകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എഫ്‌ഐആര്‍ ഉണ്ടെന്ന കാരണത്താല്‍ ജോലി ചെയ്യാനുള്ള അവകാശവും സഞ്ചാര സ്വാതന്ത്ര്യവും പരിമിതപ്പെടുത്തരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

Other news

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി;...

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ...

362 ദിവസവും താഴിട്ടു പൂട്ടും; താജ്മഹലിലെ വെളുത്ത മാർബിളിന് താഴെ ഒളിപ്പിച്ച ആ രഹസ്യ അറ വീണ്ടും തുറന്നു

362 ദിവസവും താഴിട്ടു പൂട്ടും; താജ്മഹലിലെ വെളുത്ത മാർബിളിന് താഴെ ഒളിപ്പിച്ച...

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ...

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി പേരാവൂർ:...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

Related Articles

Popular Categories

spot_imgspot_img