web analytics

ജർമനിയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയത് വാക്കുതർക്കത്തെ തുടർന്ന്; പ്രതികൾ പിടിയിൽ

ബര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ആണ് മരിച്ചത്. 30 വയസായിരുന്നു. സംഭവത്തിൽ വിദേശികളായ പ്രതികളെ പിടികൂടിയിട്ടുണ്ട്.A Malayali youth was stabbed to death in Berlin, Germany

ബര്‍ലിനില്‍ അപ്ലൈഡ് സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആദം.

‘ആദമിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ആദം ബഹ്റൈനിലാണ് ജനിച്ചത്. ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് മരണ വിവരം പുറത്തുവരുന്നത്.

ഒക്ടോബര്‍ ഒന്ന് മുതലാണ് ആദമിനെ കാണാതാകുന്നത്. ബര്‍ലിനിലെ റെയ്‌നിക്കെന്‍ഡോര്‍ഫിലായിരുന്നു ആദം താമസിച്ചിരുന്നത്.

ആദമിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഒന്നിലധികം തവണ കുത്തേറ്റ നിലയില്‍ ആദമിന്റെ മൃതദേഹം കണ്ടെത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാക്കുതര്‍ക്കം കൊലയില്‍ കലാശിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img