കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ തേടിയിറങ്ങിയ പൊലീസ് 16 കേസുകൾ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓപ്പറേഷന്‍ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബര്‍ ഡിവിഷനിലെ പൊലിസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തിരുന്നു.
Read More: ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം