web analytics

വെയിൽ കണ്ട് ആശങ്കപ്പെടേണ്ട, നല്ല കിടിലൻ മഴയാണ് ഉച്ചകഴിഞ്ഞു വരുന്നത്…! ഒമ്പത് ജില്ലകൾ വൈകിട്ട് തണുത്ത് കുളിരും

പകൽ വീണ്ടും പൊള്ളുന്ന ചൂട് കണ്ട് ആശങ്കപ്പെടേണ്ട, ഇന്ന് ഒമ്പത് ജില്ലകളെ തണുപ്പിക്കാൻ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. 14-05-2024: പത്തനംതിട്ട, 15-05-2024: തിരുവനന്തപുരം,  പത്തനംതിട്ട, 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനത്തിൽ നാളെ പത്തനംതിട്ടയിൽ മാത്രമാണ് മഞ്ഞ അലർട്ട്. പിന്നീടുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് മഴ ലഭിക്കും. കനത്ത ചൂടിൽ നിന്നും അല്പം ആശ്വാസം ലഭിച്ചതിനു പിന്നാലെ വീണ്ടും വെയിൽ കാണുമ്പോൾ മലയാളിയുടെ മനസ്സിൽ ഉയരുന്ന ആശങ്കകൾ അസ്ഥാനത്താണെന്ന് പറയുകയാണ് കാലാവസ്ഥാ വകുപ്പ്.

Read also: ഹെൽമറ്റ് ധരിച്ചില്ല, വണ്ടിയുടെ താക്കോൽ ഊരിയെടുത്ത് പോലീസ്; ആയിരകണക്കിന് രൂപയുടെ മീൻ ചീഞ്ഞ് പോയതായി പരാതി

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img