web analytics

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ദില്ലി: തിരുവനന്തപുരം-ദില്ലി രാജധാനി എക്സ്പ്രസിൽ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം തീപിടിത്തമുണ്ടായി. ബി-1 എസി കോച്ചിലും എൻജിൻ കംപാർട്ട്മെന്റിലുമാണ് തീ പടർന്നത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീ കൂടുതൽ പടരാതിരിക്കാനായി ബോഗിയും എൻജിനും വേർപെടുത്തി.

രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടർന്ന് ബി-1 കോച്ചും എൻജിൻ ഭാഗവും പൂർണമായി കത്തിനശിച്ചതായാണ് വിവരം.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് ഉച്ചയോടെ ദില്ലിയിലെത്തേണ്ടതായിരുന്നു. ട്രെയിനിൽ നിരവധി മലയാളി യാത്രക്കാരുമുണ്ടായിരുന്നു.

സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും അധികൃതർ അറിയിച്ചു.

English Summary

A fire broke out on the Thiruvananthapuram-Delhi Rajdhani Express near Kota in Rajasthan early Sunday morning. The blaze affected the B1 AC coach and the engine compartment. All passengers were safely evacuated, and no casualties have been reported so far. Fire engines rushed to the spot and controlled the fire after separating the affected coach and engine. Railway authorities have launched an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img