web analytics

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുജനങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ ആദരവോടെയും സൗഹൃദപരവുമായ സമീപനത്തിലൂടെയായിരിക്കും ഇനി സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“സ്റ്റേഷനിലേക്ക് ആരെത്തിയാലും ആദ്യം ഗുഡ് മോർണിങ് അല്ലെങ്കിൽ നമസ്കാരം പറഞ്ഞ് സ്വീകരിക്കും. ഇരുത്തി പരാതി കേൾക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ആളുകളെ കുറ്റവാളികളായി കാണാതെ, അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹരിക്കാനുള്ള സമീപനമാണ് പൊലീസിനുണ്ടാകേണ്ടത്,” എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സ്റ്റേഷനുകളുടെ ശുചിത്വത്തിനും പ്രത്യേക പ്രാധാന്യം നൽകുമെന്നും, വർഷങ്ങളായി സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നിയമാനുസൃതമായി നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പൊലീസ് സ്റ്റേഷനുകളെ യഥാർത്ഥ ജനസേവാ കേന്ദ്രങ്ങളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഓപ്പറേഷൻ തൂഫാൻ’ വഴി മയക്കുമരുന്നിനെതിരെ ശക്തമായ നീക്കം

സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ ‘ഓപ്പറേഷൻ തൂഫാൻ – നർക്കോ ഹണ്ട്’ എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കാനിരിക്കെ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലകളെ തകർക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശക്തമായി നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ കടുത്ത നടപടി തുടരുമെന്നും, ജനമൈത്രി പൊലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ട്രാഫിക് അപകടങ്ങൾ കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ നടപ്പാക്കും. സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും പൊലീസ് പരിശീലന സംവിധാനത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

English Summary

Home Minister Ramesh Chennithala announced major reforms in Kerala police stations, promising a people-friendly approach where visitors will be welcomed respectfully and heard patiently. He also launched “Operation Thoofan – Narco Hunt” to crack down on drug abuse and trafficking across the state.

ramesh-chennithala-police-stations-public-friendly-reforms-operation-thoofan

Ramesh Chennithala, Kerala Police, Operation Thoofan, Narco Hunt, Kerala Home Minister, Police Reforms, Drug Control Kerala, Janamaithri Police, Cyber Crime, Kerala News

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

Other news

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

Related Articles

Popular Categories

spot_imgspot_img