മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!
മൂന്നാർ: ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി മൂന്നാറിൽ നേരിട്ടെത്തി യോഗം വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം മേഖലയിലെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായും അധികൃതരുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സർക്കാരിന്റെ സഹായവും സഹകരണവും ഉറപ്പാക്കി മൂന്നാർ മേഖലയിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ടോപ് സ്റ്റേഷൻ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary
Tourism Minister P.C. Vishnunath said a detailed investigation will be conducted into the attack on tourists at Top Station in Munnar. He also announced that a special meeting will be held in Munnar to ensure such incidents do not recur and that coordination with the Tamil Nadu government will be strengthened to maintain law and order.









