web analytics

എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്

എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടക്കുന്ന ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ലഭിക്കാനായി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി നടപടി.

ലോഹപ്പാളികളുടെ പരിശോധനാഫലം ലഭിച്ചശേഷമേ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനും പ്രതികളെ നിശ്ചയിക്കാനും കഴിയൂവെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. രാജ്യത്തെ മറ്റ് ലാബുകളിൽ ഇത്തരം പരിശോധനകൾ ലഭ്യമല്ലാത്തതിനാൽ റിപ്പോർട്ട് നിർണായകമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ജംഷഡ്പൂർ ലാബിലേക്ക് 36 സാമ്പിളുകളാണ് അയച്ചിരിക്കുന്നത്. എക്സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപ്പി, ഇൻഡക്ടീവ് കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപ്പി തുടങ്ങിയ സങ്കീർണ പരിശോധനകളാണ് നടക്കുന്നത്. സ്വർണത്തിന്റെ അളവിലും ചെമ്പ് തകിടുകളിലുമുണ്ടായ മാറ്റങ്ങൾ കണ്ടെത്താൻ ഈ പരിശോധനാഫലം അനിവാര്യമാണെന്ന് അന്വേഷണസംഘം അറിയിച്ചു.

2025 സെപ്റ്റംബറിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകൾ നീക്കം ചെയ്ത സംഭവത്തിൽ ആരൊക്കെ പങ്കാളികളാണെന്ന് റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തമാകൂവെന്നും എസ്.ഐ.ടി പറഞ്ഞു.

ഇതിനോടകം വിവിധ സംസ്ഥാനങ്ങളിലായി 391 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെയും ഡിജിറ്റൽ രേഖകളുടെയും പരിശോധനയും പുരോഗമിക്കുകയാണ്. കേസ് ജൂൺ 8ന് വീണ്ടും പരിഗണിക്കും.

English Summary

The Kerala High Court granted the Special Investigation Team two more weeks to complete the Sabarimala gold theft case probe. The extension was sought pending scientific test reports from the National Metallurgical Laboratory in Jamshedpur. Investigators said the report is crucial for identifying suspects and determining the extent of tampering with gold-plated copper sheets.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

Other news

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ അതൃപ്തിയെന്ന് സൂചന

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ...

Related Articles

Popular Categories

spot_imgspot_img