ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗവർണർ Rajendra Arlekar നെ സന്ദർശിച്ച് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷമാണ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് മന്ത്രിമാരാകുന്നത്. രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയിലെത്തുമെന്നാണ് വിവരം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും.
മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള മന്ത്രിസഭയിലെത്തും. കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകുന്നതിനായാണ് ഈ ധാരണ.
കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫും ആർ.എസ്.പി യിൽ നിന്ന് ഷിബു ബേബി ജോണും മന്ത്രിമാരാകും. സി.എം.പി യിൽ നിന്ന് സി.പി. ജോണും മന്ത്രിസഭയിലെത്തും.
കേരള കോൺഗ്രസ് നേതാവ് അപു ജോസഫിന് ചീഫ് വിപ്പ് സ്ഥാനം നൽകുമെന്നാണ് വിവരം. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബും കെ.ഡി.പി യിലെ ഏക എം.എൽ.എ മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടുമെന്നും ധാരണയായി.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറു പതിറ്റാണ്ടുകൾക്ക് ശേഷമാണ് സമ്പൂർണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാക്കളായ വി.ടി. ബൽറാമിനെയും ചാണ്ടി ഉമ്മനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വി.ഡി.സതീശന്‍ – ധനം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്
സണ്ണി ജോസഫ് – റവന്യൂ
എ.പി.അനില്‍കുമാര്‍ – ആരോഗ്യം
കെ.മുരളീധരന്‍ – വൈദ്യുതി
പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
എം.ലിജു – എക്‌സൈസ്, സഹകരണം
ടി.സിദ്ദിഖ് – വനം
ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്
ഒ.ജെ.ജനീഷ് – യുവജനക്ഷേമം
റോജി എം. ജോണ്‍ – ഉന്നത വിദ്യാഭ്യാസം
കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണന്‍ (ടേം വ്യവസ്ഥ) – എസ് സി, എസ്ടി വകുപ്പ്
മന്ത്രിസഭയിലെ അംഗങ്ങൾ
- വി.ഡി. സതീശൻ
- പി.കെ. കുഞ്ഞാലിക്കുട്ടി
- രമേശ് ചെന്നിത്തല
- സണ്ണി ജോസഫ്
- കെ. മുരളീധരൻ
- മോൻസ് ജോസഫ്
- ഷിബു ബേബി ജോൺ
- അനൂപ് ജേക്കബ്
- സി.പി. ജോൺ
- എ.പി. അനിൽകുമാർ
- എൻ. ഷംസുദ്ദീൻ
- പി.സി. വിഷ്ണുനാഥ്
- റോജി എം. ജോൺ
- ബിന്ദു കൃഷ്ണ
- എം. ലിജു
- കെ.എം. ഷാജി
- പി.കെ. ബഷീർ
- വി.ഇ. അബ്ദുൾ ഗഫൂർ
- ടി. സിദ്ദിഖ്
- കെ.എ. തുളസി
- ഒ.ജെ. ജനീഷ്
മന്ത്രിമാർക്ക് ഏത് വകുപ്പുകൾ നൽകുമെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
English Summary
Chief Minister-designate V.D. Satheesan has submitted the final list of ministers to the Governor ahead of the swearing-in ceremony scheduled for tomorrow morning. The 21-member cabinet will take oath together, marking the first time in nearly six decades that a full Kerala cabinet is sworn in simultaneously. V.T. Balram and Chandy Oommen were not included in the final list. The cabinet includes leaders from Congress, Muslim League, Kerala Congress factions, RSP, and CMP.
vd-satheesan-final-cabinet-list-kerala
V D Satheesan, Kerala Cabinet, Kerala Ministers, UDF Government, Ramesh Chennithala, PK Kunhalikutty, Kerala Politics, Cabinet Swearing In, Congress Kerala, Kerala News








