സീൽ ചെയ്ത കവറിൽ ആ 5 പേരുകൾ! കുഞ്ഞാലിക്കുട്ടിക്കും കെ.എം. ഷാജിക്കുമൊപ്പം ലീഗ് മന്ത്രിമാരാകുന്നവർ ഇവരാണ്; വൻ ട്വിസ്റ്റ്
കോഴിക്കോട്: വി.ഡി. സതീശൻ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലേക്ക് മുസ്ലിം ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക ഏകദേശമായി അന്തിമമായി. പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങളും വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് പി.കെ. ബഷീറിനെ അവസാന നിമിഷം പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് സൂചന.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിസ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നവർ. തയ്യാറാക്കിയ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
അവസാന ഘട്ടം വരെ മന്ത്രിസ്ഥാനം ഉറപ്പായെന്ന വിലയിരുത്തൽ ഉണ്ടായിരുന്ന കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള പട്ടികയിൽ നിന്ന് ഒഴിവായതാണ് ശ്രദ്ധേയമായത്. അദ്ദേഹത്തിന് പകരമായാണ് പി.കെ. ബഷീറിന് അവസരം ലഭിച്ചതെന്നാണ് റിപ്പോർട്ട്.
മന്ത്രിസ്ഥാനത്തിനായി നിർദേശിച്ച പേരുകൾ സീൽ ചെയ്ത കവറിലൂടെയാണ് കൈമാറിയതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ വ്യക്തമാക്കി. അന്തിമ തീരുമാനം സാദിഖലി തങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചംഗ പട്ടിക നിയുക്ത മുഖ്യമന്ത്രി അംഗീകരിക്കുമെന്ന പ്രതീക്ഷയും ലീഗ് നേതൃത്വം പങ്കുവെച്ചു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ ഇന്നും തുടരുകയാണ്.
English Summary
The Indian Union Muslim League (IUML) has reportedly finalized its five-member ministerial list for the upcoming V.D. Satheesan-led Kerala cabinet.








