റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി
ചെന്നൈ: ദളപതി വിജയ് അഭിനയിക്കുന്ന ‘ജനനായകന്‍’ സിനിമയ്ക്ക് വീണ്ടും തിരിച്ചടി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീളുന്ന സാഹചര്യത്തിൽ, ചിത്രത്തിന്റെ പോസ്റ്റ്-റിലീസ് ഒടിടി സ്ട്രീമിംഗ് കരാറിൽ നിന്ന് ആമസോൺ പ്രൈം വീഡിയോ പിന്മാറിയതായി റിപ്പോർട്ട്.
ചിത്രത്തിന് ₹121 കോടിയുടെ വലിയ ഒടിടി കരാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. റിലീസ് അനിശ്ചിതത്വമാണ് പ്ലാറ്റ്‌ഫോമിന്റെ തീരുമാനത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.
സെൻസർ സ്ക്രീനിംഗ് വീണ്ടും നീണ്ടു
ആദ്യം പൊങ്കൽ റിലീസായി ജനുവരി 9-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സെൻസർ നടപടികൾ പൂർത്തിയാകാത്തതിനാൽ റിലീസ് നീണ്ടു.
സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി ഈ മാസം 9-ന് സ്ക്രീനിംഗ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്, എന്നാൽ കമ്മിറ്റിയിലെ ഒരാൾ രോഗബാധിതനായതിനെ തുടർന്ന് അത് നടക്കാതെ പോയി. ഇനി സ്ക്രീനിംഗ് എപ്പോൾ നടക്കുമെന്നത് വ്യക്തമല്ല.
കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര പിഴവ്
ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു
സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഒരു മാസം മുമ്പ് പിൻവലിച്ചിരുന്നു.
നിയമപോരാട്ടം തുടർന്നാൽ റിലീസ് വീണ്ടും വൈകുമെന്ന ആശങ്കയാണ് തീരുമാനത്തിന് കാരണം. തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടു.
തെരഞ്ഞെടുപ്പും നിയമകുരുക്കുകളും ആശങ്ക
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ചാൽ മാതൃകാ പെരുമാറ്റ ചട്ടം ബാധകമാകാനുള്ള സാധ്യതയുമുണ്ട്.
ഇതോടെ സിനിമയ്ക്ക് കൂടുതൽ നിയമപരമായ തടസ്സങ്ങൾ ഉണ്ടാകാമെന്ന ആശങ്കയും നിർമ്മാതാക്കൾക്കുണ്ട്.
English Summary:
The Vijay-starrer ‘Jananayagan’ faces fresh trouble as reports suggest Amazon Prime Video has withdrawn from a ₹121-crore OTT deal due to uncertainty over the film’s release. The delay stems from pending censor certification and postponed screening by the CBFC revising committee. Producers have already withdrawn a legal case against the censor board to avoid further delays.









