web analytics

‘18 വയസ്സായി, മതം മാറില്ല; വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം’; വൈറൽ താരം മൊണാലിസയുടെ വിവാഹം വിവാദത്തിൽ പ്രതികരണം

‘18 വയസ്സായി, മതം മാറില്ല; വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം’; വൈറൽ താരം മൊണാലിസയുടെ വിവാഹം വിവാദത്തിൽ പ്രതികരണം

തിരുവനന്തപുരം: തിരുവനന്തപുരം അരുമാനൂർ ക്ഷേത്രത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസ ഭോസ്‌ലെയുടെ പ്രായത്തെ ചൊല്ലി പുതിയ വിവാദം. മോണലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഡിജിപിക്ക് പരാതി നൽകി.

എന്നാൽ തനിക്ക് 18 വയസ് പൂർത്തിയായിട്ടുണ്ടെന്ന് മോണലിസ വ്യക്തമാക്കി. പതിനെട്ട് വയസ് തികഞ്ഞില്ലെങ്കിൽ കെ-സ്മാർട്ട് സംവിധാനത്തിലൂടെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിക്കുമോ എന്നാണ് വരനായ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമ്മാൻ ചോദിച്ചത്. പൂവാർ പഞ്ചായത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റും ലഭിച്ചതായി ഫർമ്മാൻ പറഞ്ഞു.

ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഇരുവരും ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. മധ്യപ്രദേശിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റിൽ 2008 ജനുവരി 1 ആണ് മോണലിസയുടെ ജനനതീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് ‘ലൗ ജിഹാദ്’ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കാര്യങ്ങൾ വ്യക്തമാക്കാനാണ് വാർത്താസമ്മേളനം വിളിച്ചതെന്നും ഇരുവരും പറഞ്ഞു. താൻ മതം മാറില്ലെന്നും ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം നടത്തിയതെന്നും മോണലിസ വ്യക്തമാക്കി. മതം മാറ്റം വിഷയമല്ലെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും ഫർമ്മാനും പറഞ്ഞു.

കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും, വിവാഹത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും ഫർമ്മാൻ കൂട്ടിച്ചേർത്തു.

അതേസമയം, ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് വിശ്വഹിന്ദു പരിഷത്ത് പരാതി നൽകിയിരിക്കുന്നത്. 2025 ജനുവരി 21-ന് മോണലിസയുടെ 16-ാം പിറന്നാൾ ആഘോഷിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ അമ്മയുമായി ബന്ധപ്പെട്ടപ്പോൾ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് അവർ പറഞ്ഞതെന്നും പരാതിയിൽ ആരോപിക്കുന്നു.

ഈ സാഹചര്യത്തിൽ സംഭവം ശൈശവവിവാഹവും പോക്‌സോ നിയമവും ബാധകമാകുന്ന വിഷയമാണോയെന്ന് അന്വേഷിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടു. വിവാഹം നടത്താൻ സൗകര്യം ഒരുക്കിയവർക്കും ക്ഷേത്ര ഭാരവാഹികൾക്കും എതിരെ നടപടി സ്വീകരിക്കണമെന്നും വ്യാജരേഖ ഉണ്ടോയെന്നും പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ വീട്ടുകാർ വിവാഹത്തിന് എതിർക്കുന്നുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് പൊലീസ് പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ പൊലീസ് അനുവദിച്ചതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇരുവരും പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ വിവാഹിതരായി.

വിവാഹ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എന്നിവരും എത്തിയിരുന്നു. ‘നാഗത്തമ്മ’ എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് മോണലിസയും ഫർമ്മാനും കേരളത്തിലെത്തിയത്.

കുംഭമേളയ്ക്കിടെ കുടുംബത്തോടൊപ്പം വഴിയോര വ്യാപാരം നടത്തിക്കൊണ്ടിരുന്ന മോണലിസയുടെ കണ്ണുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അവർ ശ്രദ്ധേയയായത്.

English Summary

A controversy has emerged over the age of Monalisa Bhosle, the viral “Kumbh Mela girl,” who recently married Mohammad Furman at a temple in Thiruvananthapuram. The Vishwa Hindu Parishad has filed a complaint with the Kerala DGP alleging that Monalisa is a minor. However, Monalisa claims she is 18 and presented her Aadhaar card and birth certificate during a press conference. Her birth certificate lists January 1, 2008, as her date of birth. The couple said the press meet was held to clarify allegations of “love jihad.” Authorities may investigate whether the marriage violates child marriage or POCSO laws.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

കോൺഗ്രസ് ആപ്പിലെ കണക്കുകളിൽ കോടികളുടെ പൊരുത്തക്കേട്; കണക്കുകൾ പുറത്തുവിട്ട് ഐടി വിദഗ്ധൻ

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ്...

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂർ!

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന്...

കൊച്ചി പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയെ പരിഭ്രാന്തിയിലാഴ്ത്തി എറണാകുളം പുല്ലേപ്പടി പാലത്തിന്...

Related Articles

Popular Categories

spot_imgspot_img