web analytics

ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് നിര്‍ത്തുന്നു

ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് നിര്‍ത്തുന്നു

ലക്ഷകണക്കിന് ആരാധകരുള്ള യൂട്യൂബർ ആണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബില്‍ വില്ലേജ് ഫുഡ് ചാനല്‍ എന്ന ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന്റെ ചാനലിലെ പാചക വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

എന്നാൽ ഇപ്പോഴിതാ തന്റെ യൂട്യൂബ് വീഡിയോകള്‍ നിര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്നും മറ്റൊരു സംരംഭത്തിന്റെ പണിപ്പുരയിലാണ് താനെന്നുമാണ് ഫിറോസ് അറിയിച്ചത്.

താൻ ഇപ്പോള്‍ ഷാര്‍ജയിലാണെന്നും ചെറിയൊരു ബിസിനസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും ഫിറോസ് പറയുന്നു.

യൂട്യൂബാണ് ഇപ്പോള്‍ പ്രധാന വരുമാനമാര്‍ഗം. എന്നാൽ അതില്‍ നിന്നൊരു മാറ്റം ആലോചിക്കുന്നുണ്ട്. ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണം എന്നും ഫിറോസ് പ്രേക്ഷകരോട് പറഞ്ഞു.

എന്നാൽ പുതിയ സംരംഭം ഭക്ഷണവുമായി ബന്ധപ്പെട്ടാകണം എന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ഫുഡ് ബിസിനസില്‍ റിസ്‌ക് കൂടുതലാണ്.

റസ്റ്റോറന്റ് ബിസിനസിലേക്ക് കടന്നാല്‍ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല എന്നും ഫിറോസ് കൂട്ടിച്ചേർത്തു.

പുതിയ ചെറിയൊരു ചുവടുവയ്പ്പിനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് ദുബായില്‍ എത്തിയിരിക്കുന്നത് എന്നും ‘ഞാന്‍ യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു’ എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

എന്നാൽ യൂട്യൂബ് ചാനല്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നില്ലെന്നും വലിയ വീഡിയോകള്‍ക്ക് പകരം റീലുകളില്‍ തുടരുമെന്നും ഫിറോസ് വ്യക്തമാക്കി.

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ റീൽസുകളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ച് സൈബറിടങ്ങളിൽ താരമാണ്.

രേണുവിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ വരാറുമുണ്ട്. സുധിയുടെ മരണശേഷം രേണുവിനും കുട്ടികൾക്കുമായി കെച്ച്ഇഡിസി എന്ന കൂട്ടായ്‍മ വീട് നിർമ്മിച്ച് നൽകിയിരുന്നു.

ഇതിന്റെ നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രേണു നടത്തിയ പ്രസ്താവനകളും നേരത്തെ വിവാദമായിരുന്നു.

ഇപ്പോഴിതാ, രേണുവിനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്തെത്തിയിരിക്കുകയാണ്.

താനും സുധിയും തമ്മിലുള്ള കുടുംബ ജീവിതം തകർത്തത് രേണുവാണെന്ന് വീണ എസ് പിള്ള പറയുന്നത്. രേണു സുധി ലോക ഫ്രോഡാണെന്നും വീണ പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് രേണുവിനെതിരെ വീണ ഇത്തരത്തിൽ ​ഗുരുതര ആരോപണങ്ങളുയർത്തുന്നത്.

രേണുവിന്റെ പിതാവ് തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുത്തിരുന്നില്ലെന്നും വീണ വീഡിയോയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

സുധി മരിക്കുന്നതിന് മുൻപ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞെന്നും, അതിനെല്ലാം തന്റെ ഭർത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു.

വീണ എസ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ:


‘‘ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരുമെന്ന് എനിക്കറിയാം തമാശ പറയാനായി വന്നതല്ല.

എന്റെ പേര് വീണ എസ് പിള്ള. ഇതുവരെ എന്റെ മുഖം കാണിക്കാത്തത് എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്. കൊല്ലം സുധിയും ഞാനും തമ്മിൽ എന്താണ് പ്രശ്നം എന്നും പലരും ചോദിക്കുന്നുണ്ട്.

ഞാൻ കൊല്ലം സുധിയുടെ മുൻ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാൻ എന്റെ കുടുംബവുമായി മുന്നോട്ട് പോവുകയാണ്. പക്ഷേ രേണുസുധി എന്നെപ്പറ്റി വളരെ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് മുൻപൊരു വോയ്‌സ് മാത്രം ആയി വന്നത്.

സുധിയുടെ മകനും അമ്മയും ചേട്ടനും ചേട്ടത്തിയും മക്കളും ഒക്കെ ഉണ്ടല്ലോ, ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അവർക്ക് വിഷമം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാൻ ഇതുവരെ മിണ്ടാതിരുന്നത്.

പക്ഷേ ഈ രേണു സുധി എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു, എന്റെ പേരും വെളിയിൽ വന്നിട്ടുണ്ട്. ഇനി ഞാൻ ആയി ഒന്നും പറയാതിരുന്നിട്ടു കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോൾ എന്റെ ഐഡിയിൽ ലൈവ് വരുന്നത്.

Summary: Firoz Chuttipara, the popular YouTuber with over 9 million followers on his Village Food Channel, has announced that he will stop posting videos. Known for his traditional village-style cooking, Firoz’s decision has shocked his massive fanbase.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

സൗദിയിൽ ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം: 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം

ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം ദുബായ്: ഇന്ത്യൻ...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img