web analytics

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ ‘പൂക്കി മുഖ്യമന്ത്രി’ വീഡിയോയെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച രസകരമായ മുഖഭാവമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് ഒരു യുവാവ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു വൈറലായ എക്സ്പ്രഷൻ. പിന്നാലെ ‘പൂക്കി മുഖ്യമന്ത്രി’ എന്ന പേരിൽ വീഡിയോ വ്യാപകമായി പ്രചരിച്ചു.

ഇപ്പോൾ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. “ഒരു പയ്യനാണ് ആ ചോദ്യം ചോദിച്ചത്. വാത്സല്യത്തോടെ തന്ന മറുപടിയായിരുന്നു അത്. അവനോട് ഒരു അടുപ്പം തോന്നി. പേടിക്കണ്ടെടാ, ശരിയാക്കാമെന്ന മട്ടിലാണ് പറഞ്ഞത്. ചെറുപ്പക്കാരുടെ ആഗ്രഹമല്ലേ,” എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്.

വൈറലായ വീഡിയോ മകളാണ് തന്നെ കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. “എന്റെ മോളോട് പറയുന്നതുപോലെ തന്നെയായിരുന്നു ആ മറുപടി,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ട്രോളുകളും റീലുകളും പ്രചരിക്കുകയാണ്.

English Summary

Kerala Chief Minister V.D. Satheesan reacted to the viral “Pookie Chief Minister” video that gained popularity on social media after a press conference. Explaining the now-famous expression, Satheesan said he responded affectionately to a youngster’s question about vehicle modification, comparing it to how he would speak to his own daughter.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Other news

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

ഹജ്ജ് പുണ്യഭൂമിയിൽ മലയാളി തീർത്ഥാടകർക്ക് വിയോഗം! പെരുമ്പാവൂരിലെ മൂക്കട മുഹമ്മദ് കുഞ്ഞുവും തിരുവനന്തപുരം സ്വദേശിയും മദീനയിൽ മരിച്ചു

ഹജ്ജ് പുണ്യഭൂമിയിൽ മലയാളി തീർത്ഥാടകർക്ക് വിയോഗം! പെരുമ്പാവൂരിലെ മൂക്കട മുഹമ്മദ് കുഞ്ഞുവും തിരുവനന്തപുരം...

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് ‘നേഗ്ലെറിയ ഫൗലേറി’? ഈ മാരക രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് 'നേഗ്ലെറിയ ഫൗലേറി'? ഈ മാരക രോഗത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img