web analytics

രാവിലെ 9.30-നും ഉച്ചയ്ക്ക് 2-നും പുതിയ നിരക്ക്! ഇനി സ്വർണം വാങ്ങും മുൻപ് സമയം ശ്രദ്ധിക്കുക; അസോസിയേഷന്റെ പുതിയ നിർദ്ദേശം

രാവിലെ 9.30-നും ഉച്ചയ്ക്ക് 2-നും പുതിയ നിരക്ക്! ഇനി സ്വർണം വാങ്ങും മുൻപ് സമയം ശ്രദ്ധിക്കുക; അസോസിയേഷന്റെ പുതിയ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് ദിവസേന നിശ്ചയിക്കുന്ന സ്വർണവില ഏകീകരിക്കാൻ സ്വർണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. നാല് പ്രധാന സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക റേറ്റ് കമ്മിറ്റിയും രൂപീകരിച്ചു.

All Kerala Gold and Silver Merchants Association ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഡോ. ബി. ഗോവിന്ദൻ പങ്കെടുത്തു. Kerala Gold and Silver Merchants Association കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിൽ നിന്ന് കെ. സുരേന്ദ്രനും അഡ്വ. എസ്. അബ്ദുൽ നാസറും യോഗത്തിൽ പങ്കെടുത്തു.

Kerala Jewellery Federation കേരള ജ്വല്ലറി ഫെഡറേഷനെ പ്രതിനിധീകരിച്ച് ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, നിഷാദ് മലബാർ എന്നിവരും Kerala Gold and Silver Dealers Association കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഷാജു ചിറയത്തും പങ്കെടുത്തു.

ഇന്നുമുതൽ സംസ്ഥാനത്ത് ഏകീകൃത സ്വർണവില നടപ്പാക്കാനാണ് തീരുമാനം. ദിവസേന രാവിലെ 9.30 ന് മുമ്പും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കും മാത്രമായിരിക്കും സ്വർണവില നിശ്ചയിക്കുകയെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.

സ്വർണവിലയിൽ ഏകീകരണം കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും കൂടുതൽ വ്യക്തതയും സ്ഥിരതയും ഉറപ്പാക്കാനാകുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.

English Summary

Gold trade associations in Kerala have decided to implement a unified daily gold price across the state. A rate committee comprising representatives from four major organizations has also been formed to regulate pricing.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img