web analytics

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

കൊച്ചി: മുഖ്യമന്ത്രിയായ  വി.ഡി. സതീശന്റെ മുഖഭാവം ഉപയോഗിച്ച് തയ്യാറാക്കിയ ‘പൂക്കി സി.എം’ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. റീൽ ശ്രദ്ധ നേടിയതോടെ അത് തയ്യാറാക്കിയ ഫിജിനെ കാണാൻ മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് ഫിജിൻ ചോദിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചിരിയോടെയുള്ള പ്രത്യേക പ്രതികരണം. ആ ദൃശ്യം പശ്ചാത്തലസംഗീതത്തോടെയും സ്ലോമോഷൻ ദൃശ്യങ്ങളോടെയും ചേർത്ത് ‘പൂക്കി സി.എം’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വൻസ്വീകരണമാണ് ലഭിച്ചത്.

നീലക്കുയിൽ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് റീൽ പുറത്തിറക്കിയത്. 13 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. പിന്നാലെ ഇതേ ശൈലിയിലുള്ള നിരവധി റീലുകളും പുറത്തിറങ്ങി.

ഉന്നതവിദ്യാഭ്യാസമന്ത്രി Roji M John റോജി എം. ജോണും ഫിജിനെ അഭിനന്ദിക്കുകയും കാണാൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖരും വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തി.

മലപ്പുറം നിലമ്പൂർ സ്വദേശിയായ ഫിജിൻ വാഹനപ്രേമിയാണെന്ന് പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്ന സാഹചര്യത്തിൽ, ആ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നറിയാനാണ് താൻ ചോദ്യം ഉന്നയിച്ചതെന്ന് ഫിജിൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ചിരിയോടെയുള്ള പ്രതികരണം സ്ലോമോഷനിൽ എഡിറ്റ് ചെയ്തപ്പോഴാണ് പ്രത്യേക ഭാവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. “ചിരിക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനായി” എന്നാണ് ഫിജിന്റെ പ്രതികരണം.

‘പൂക്കി’ എന്ന പദം പ്രിയപ്പെട്ടവരോടുള്ള അടുപ്പവും സ്നേഹവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന വിളിപ്പേരാണ്. സമൂഹമാധ്യമങ്ങളിലൂടെ ഈ പദം കൂടുതൽ ജനപ്രിയമായതോടെയാണ് ‘പൂക്കി സി.എം’ എന്ന വിശേഷണവും ശ്രദ്ധനേടിയത്.

English Summary

A social media reel featuring Kerala Chief Minister V.D. Satheesan’s smiling reaction during a press conference has gone viral under the title “Pooki CM.” The creator, Fijin from Nilambur, was later invited and appreciated by the Chief Minister and Higher Education Minister Roji M. John.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img