web analytics

ഫ്‌ളാഗ് ഓഫിന് പിന്നാലെ ഡ്രൈവറുടെ സീറ്റിലേക്ക്; സർക്കാർ ജീപ്പ് സ്വയം ഓടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്!  മാസ്സ് എൻട്രി

ഫ്‌ളാഗ് ഓഫിന് പിന്നാലെ ഡ്രൈവറുടെ സീറ്റിലേക്ക്; സർക്കാർ ജീപ്പ് സ്വയം ഓടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്!  മാസ്സ് എൻട്രി

ചെന്നൈ: സർക്കാർ വകുപ്പുകൾക്കായി പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ ഒരു വാഹനം സ്വയം ഓടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി Joseph Vijay ജോസഫ് വിജയ് ശ്രദ്ധനേടി.

ആരോഗ്യ-പൊതുക്ഷേമ വകുപ്പിനായി 2.9 കോടി രൂപ ചെലവഴിച്ച് വാങ്ങിയ 40 പുതിയ വാഹനങ്ങളാണ് ചടങ്ങിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. മഹീന്ദ്രയുടെ ബൊലേറോ മോഡൽ വാഹനങ്ങളാണ് സർക്കാർ ആവശ്യത്തിനായി വാങ്ങിയത്.

സർക്കാർ ഉദ്യോഗസ്ഥർ, പാർട്ടി പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഓരോ വാഹനത്തിന്റെയും താക്കോൽ വിജയ് ഡ്രൈവർമാർക്ക് കൈമാറി.

എന്നാൽ അവസാനമായി വാഹനം ഏറ്റുവാങ്ങിയ ഡ്രൈവർ സെക്രട്ടേറിയറ്റ് വളപ്പിലൂടെ ജീപ്പ് ഓടിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് വാഹനം ഏറ്റെടുത്ത വിജയ് ഡ്രൈവറെ സമീപസീറ്റിൽ ഇരുത്തി സെക്രട്ടേറിയറ്റ് പരിസരത്ത് വാഹനം ഓടിച്ചുനോക്കി.

പുതിയ വാഹനത്തിന്റെ പ്രകടനം പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സർക്കാർ ആവശ്യങ്ങൾക്ക് വാങ്ങിയ ബൊലേറോ വാഹനങ്ങൾ 1.5 ലീറ്റർ ഡീസൽ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. വിപണിയിൽ ഈ വാഹനങ്ങളുടെ വില ഏകദേശം എട്ട് മുതൽ പത്ത് ലക്ഷം രൂപ വരെയാണെന്നാണ് വിവരം.

English Summary

Tamil Nadu Chief Minister Joseph Vijay drove one of the newly purchased government vehicles after a flag-off ceremony in Chennai. The state government bought 40 Mahindra Bolero vehicles for the Health and Public Welfare Department at a cost of ₹2.9 crore.

joseph-vijay-drives-new-government-jeep-after-flag-off

Joseph Vijay, Tamil Nadu, Government Vehicles, Mahindra Bolero, Chennai, Viral News, Tamil Nadu Politics, India News, Chief Minister, Automobile News

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img