web analytics

​“എന്ത് ഉടായിപ്പ് കാണിച്ചാലും അയാൾ പണി തരും!” ദുബായ് സെക്‌സ് റാക്കറ്റ് കേസ് പരാതിക്കാരിക്ക് രണ്ടാം പ്രതി അലീനയുടെ ഞെട്ടിക്കുന്ന വോയ്‌സ് മെസ്സേജ്!

​“എന്ത് ഉടായിപ്പ് കാണിച്ചാലും അയാൾ പണി തരും!” ദുബായ് സെക്‌സ് റാക്കറ്റ് കേസ് പരാതിക്കാരിക്ക് രണ്ടാം പ്രതി അലീനയുടെ ഞെട്ടിക്കുന്ന വോയ്‌സ് മെസ്സേജ്!

കൊച്ചി: യുവതികളെ ദുബായിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറിയെന്ന കേസിൽ പരാതിക്കാരിക്ക് ഭീഷണി സന്ദേശമയച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ രണ്ടാം പ്രതിയായ അലീനയാണ് സന്ദേശം അയച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

“കൂടെ നിന്നുള്ള ചതിയാണിത്. എന്ത് ഉടായിപ്പ് കാണിച്ചാലും അയാൾ പണി തരും. ഞാൻ ഇത് വിടുമായിരിക്കും, പക്ഷേ അയാൾ പണി തന്നിരിക്കും” എന്നായിരുന്നു പരാതിക്കാരിക്ക് ലഭിച്ച ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം.

മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാനെത്തിയ സമയത്താണ് യുവതിക്ക് സന്ദേശം ലഭിച്ചത്. തുടർന്ന് ഓഡിയോ സന്ദേശം യുവതി പൊലീസിന് കൈമാറി.

അലീനയുടെ സുഹൃത്തും ഗുണ്ടാനേതാവുമായ ഔറംഗസേബിനെക്കുറിച്ചാണ് സന്ദേശത്തിൽ പരാമർശിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ ഔറംഗസേബിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, യുവതികളെ വിദേശത്തേക്ക് എത്തിച്ച് പീഡനത്തിനിരയാക്കിയെന്ന പരാതി വ്യാജമാണെന്ന വാദവുമായി ഔറംഗസേബ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. പരാതിക്കാരി മൂന്ന് മാസം വിദേശത്ത് ഉണ്ടായിരുന്നില്ലെന്നും, പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും ഇയാൾ ആരോപിച്ചു.

പരിപാടിയിൽ പങ്കെടുത്ത മറ്റ് പ്രമുഖരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും, തന്നെ ലക്ഷ്യമിട്ട് ഗൂഢാലോചന നടക്കുകയാണെന്നും ഔറംഗസേബ് ആരോപിച്ചു. മാധ്യമങ്ങൾക്കെതിരെയും ഇയാൾ രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

English Summary

Police have intensified the investigation into a Dubai sex racket case after the complainant allegedly received a threatening voice message from the second accused, Aleena. Investigators suspect the message referred to gangster Aurangzeb, who has denied all allegations through social media posts.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img