web analytics

യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും മരണവാര്‍ത്ത; കോട്ടയം സ്വദേശിയായ യുവാവിന്റെ മരണം നാട്ടിൽ

അടിക്കടിയുണ്ടാകുന്ന മലയാളികളുടെ മരണം യു കെ മലയാളികളിൽ നടുക്കം ഉളവാക്കുകയാണ്. ഇതിനിടെ യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണ വാര്‍ത്തയെത്തിയിരിക്കുകയാണ്. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി എസ് ആണ് മരിച്ചത്. നാട്ടില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

രണ്ടു മാസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പതിവായി നടത്താറുള്ള ചെക്കിങ്ങിനോടനുബന്ധിച്ചു ഉദര സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുകയും അര്‍ബുദം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അടിയന്തരമായി ചികിത്സ ആരഭിക്കുകയും ചെയ്തിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

നാട്ടിലെ ചികിത്സ പൂര്‍ത്തിയാക്കി യുകെയിലെത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സകള്‍ ത്വരിതപ്പടുത്തുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയില്‍ തിരികെയെത്തി ചികിത്സ പുരോഗമിക്കവേയാണ് ആകസ്മികമായി മരണം യുവാവിനെ തേടിയെത്തുന്നത്.

സംസ്‌കാരകര്‍മ്മങ്ങള്‍ അഞ്ചാം തിയതി ഉച്ചതിരിഞ്ഞു 3:30ന് വീട്ടുവളപ്പില്‍ നടക്കും. ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ വിജയനാണ് ഭാര്യ. ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10) എന്നിവര്‍ മക്കളാണ്. ബെഡ്‌ഫോര്‍ഡില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ശശികല സാബിസ് മൂത്ത സഹോദരിയാണ്.

നിറം മാറുന്ന കടലുകൾ; കടലിന് അടിത്തട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്; മുന്നറിയിപ്പ്

ലോകത്തിലെ മൊത്തം കടലിന്‍റെ 21 ശതമാനത്തിലും അസാധാരണമാം വിധം നറം മാറുന്നെന്ന് പഠനം. ഏതാണ്ട് ഇരുപത് വര്‍ഷമായി കടലിന്‍റെ നിറം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പുറയുന്നത്.

കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ഇത്തരത്തില്‍ മാറ്റം സംഭവിച്ച് കടും നിറമായി മാറി. പ്ലൈമൗത്ത് സര്‍വ്വകലാശാല, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷര്‍ നടത്തിയ പഠനത്തിലാണ് ഭീതിജനകമായ ഈ മാറ്റം കണ്ടെത്തിയിരിക്കുന്നത്.

ഗ്ലോബല്‍ ചെയ്ഞ്ച് ബയോളജി എന്ന ജേർണലില്‍ ഈ ​ഗവേഷണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഡാറ്റയും ഓഷ്യനിക് മോഡലുകളെയും അടിസ്ഥാനപ്പെടുത്തി 2003 മുതല്‍ 2022 വരെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട്.

സമുദ്രതീരത്തെയും പുറം കടലിനെയും പഠനത്തില്‍ ഉൾപ്പെടുത്തിയിരുന്നു. സമുദ്രത്തില്‍ പ്രകാശം കടന്ന് ചെല്ലുന്ന ഫോട്ടിക് സോണിലുണ്ടാകുന്ന മാറ്റമാണ് ഈ പ്രത്യേക പ്രതിഭാസത്തിന് കാരണം.സമുദ്രത്തില്‍ സൂര്യപ്രകാശമെത്തുന്ന ഈ പ്രത്യേക പ്രദേശങ്ങളിലാണ് സമുദ്രത്തിലെ 90 ശതമാനം മത്സ്യങ്ങളും ജീവിക്കുന്നത്.

സമുദ്രത്തിലെ ഫോട്ടിക് സോണിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും മത്സ്യങ്ങൾ അടക്കമുള്ള സമുദ്ര ജീവികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.ഏതാണ്ട് ആഫ്രിക്കയുടെ വലിപ്പും വരുന്ന സമുദ്രത്തിന്‍റെ 9 ശതമാനത്തോളം പ്രദേശത്ത് വെളിച്ചം 50 മീറ്ററില്‍ താഴേയ്ക്ക് പോകുന്നില്ലെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

അത് പോലെ തന്നെ 2.6 ശതമാനം സമുദ്ര പ്രദേശത്തും 100 മീറ്റര്‍ താഴേക്ക് പ്രകാശം സഞ്ചരിക്കുന്നില്ലെന്നും പുതിയപഠനം പറയുന്നു. സമുദ്രാന്തര്‍ ഭാഗത്തേക്ക് ഇത്തരത്തിൽ സൂര്യപ്രകാശം കടന്ന് ചെല്ലാതിരുന്നാല്‍ അവിടെ ജീവികള്‍ക്ക് ജീവിക്കാന്‍ കഴിയാതെയാകും.

പ്ലൈമൗത്ത് സര്‍വ്വകലാശാലയിലെ മറൈന്‍ കണ്‍സർവേഷന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. തോമസ് ഡേവിസ്, പുതിയ പ്രവണത സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്നും ഇത് സമുദ്ര ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സമുദ്രാന്തര്‍ഭാഗത്തേക്ക് സൂര്യപ്രകാശം കടന്ന് ചെല്ലാതാവുന്നതോടെ പ്രകാശസംശ്ലേഷണം നടക്കാതാകും ഇത് മത്സ്യങ്ങൾ അടക്കമുള്ള സമുദ്ര ജീവികളുടെ ഭക്ഷ്യവ്യസ്ഥയെ തകിടം മറിക്കുകയും ചെയ്യും.

നിലവില്‍ ഏതാണ്ട് 10 ശതമാനത്തോളം സമുദ്ര പ്രദേശവും വളരെ കുറച്ച് വെളിച്ചം മാത്രമേ കടത്തിവിടുന്നൊള്ളൂ. ഭാവിയില്‍ ഇത് കൂടുന്നതിന് അനുസരിച്ച് സമുദ്രം കൂടുതല്‍ നിറവ്യത്യാസം പ്രകടിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

വ്യവസായങ്ങളില്‍ നിന്നുള്ള രാസമൂല്യമുള്ള ജലവും കാർഷിക പ്രദേശങ്ങളിലെ പോഷകമൂല്യമുള്ള മണ്ണും അതിശക്തമായ മഴയൊടൊപ്പം കുത്തിയൊഴുകി കടലില്‍ പതിക്കുന്നത് കാരണം കടലില്‍ പ്ലവകങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

Related Articles

Popular Categories

spot_imgspot_img