web analytics

സെലക്ടർമാരെ നിങ്ങൾ ഇതു കാണുക; ഇംഗ്ലണ്ട് മണ്ണിൽ കരുണിന്റെ ഡബിൾ സെഞ്ചുറി, ഇനി ഇന്ത്യൻ ടീമിൽ സീറ്റ് ഉറപ്പ്

ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചുറി അടിച്ചതിന് ശേഷം മൂവായിരത്തോളം ദിവസമാണ് കരുൺ നായർ ദേശിയ ടീമിലേക്ക് മടങ്ങിയെത്താനായി കഠിനാധ്വാനം ചെയ്ത് കാത്തിരുന്നത്.

സെലക്ടർമാർ വർഷങ്ങളോടും മുഖം തിരിച്ചു നിന്നിട്ടും കരുൺ എന്ന പോരാളി തോൽവി സമ്മതിച്ചില്ല. എന്നാൽ 2024-25 സീസണിലെ കരുണിന്റെ ബാറ്റിങ് സെലക്ടർമാർക്ക് അവഗണിക്കാൻ പറ്റാത്തവിധത്തിലായിരുന്നു.

ഒൻപത് രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് കരുൺ സ്കോർ ചെയ്തത് 863 റൺസാണ്. നാല് സെഞ്ചുറിയാണ് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ അടിച്ചെടുത്തത്.

വിജയ് ഹസാരെ ട്രോഫിയിലും കരുൺ റൺസ് നിറയെവാരിക്കൂട്ടി. എട്ട് മത്സരങ്ങളിൽ നിന്ന് നേടിയത് 779 റൺസ്. അഞ്ച് സെഞ്ചുറികളുടെ അകമ്പടിയോടെയായിരുന്നു ഇത്.

ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിലെ മിന്നും ഫോം ഇംഗ്ലീഷ് മണ്ണിലും തുടരുകയാണ് കരുൺ നായർ. ഇന്ത്യ എയുടെ ഇംഗ്ലണ്ട് ലയേൺസിന് എതിരായ ചതുർദിന മത്സരത്തിൽ കരുൺ നായർ ഇരട്ട ശതകം പിന്നിട്ടു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുൻപായാണ് ഇന്ത്യ എയ്ക്കായി ഇത്തവണ കരുൺ പാഡണിഞ്ഞത്.

ഇന്ത്യ എയ്ക്ക് വേണ്ടി ഇരട്ട ശതകത്തോടെ തിളങ്ങിയതോടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ഇംഗ്ലണ്ട് പര്യടനത്തിൽ കരുൺ ആഘോഷിക്കാനാണ് സാധ്യത.

വെള്ളിയാഴ്ച കളി നിർത്തുമ്പോൾ 186 റൺസ് ആയിരുന്നു കരുണിന്റെ സമ്പാദ്യം. ഇന്ന് ഇരട്ട ശതകത്തിലേക്ക് എത്താൻ കരുണിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

273 പന്തിൽ നിന്ന് 26 ഫോറും ഒരു സിക്സും പറത്തിയാണ് കരുണിന്റെ ഇന്നിങ്സ്. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ബാറ്റ് ചെയ്തുള്ള അനുഭവസമ്പത്താണ് കരുണിനെ തുണച്ചത്.

നോർത്താപ്ടൺഷയറിന് വേണ്ടി കരുൺ നേരത്തെ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു. ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ റൺവേട്ട നടത്തിയതിനൊപ്പം കരുണിനെ ഇന്ത്യൻ സ്ക്വാഡിലേക്ക് വീണ്ടും ഉൾപ്പെടുത്താൻ സെലക്ടർമാരെ പ്രേരിപ്പിച്ചതും താരത്തിന്റെ ഇംഗ്ലണ്ട് മണ്ണിലെ പരിചയസമ്പത്ത് തന്നെയാണ്.

മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പന്ത് ഇരുവശത്തേക്കും ഇംഗ്ലീഷ് ലയേൺസ് പേസർമാർ സ്വിങ് ചെയ്യിക്കുമ്പോഴും കൂസലില്ലാതെ സ്കോർ ഉയർത്താൻ കരുണിന് സാധിച്ചു എന്നതാണ് വലിയ കര്യം.

എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് കരുൺ ബാറ്റ് വീശിയത് എന്നത് കരുണിൽ നിന്ന് വന്ന കവർ ഡ്രൈവുകളിൽ നിന്നുൾപ്പെടെ വ്യക്തം. മൂവിങ് ബോളുകളെ അതിജീവിക്കാനുള്ള സാങ്കേതിക തികവ് വ്യക്തമാക്കിയാണ് കരുൺ ബാറ്റ് വീശിയത്.

വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ റെഡ് ബോൾ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലോടെ പരിചയസമ്പത്തുള്ള ബാറ്ററെ ഇന്ത്യക്ക് ആവശ്യമുണ്ട്. കരുൺ നായർ ഇംഗ്ലണ്ട് പര്യടനം തന്റെ കരിയറിലെ വഴിത്തിരിവാക്കി മാറ്റാനാണ് സാധ്യത.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

Related Articles

Popular Categories

spot_imgspot_img