web analytics

ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയിട്ടും സഞ്ജു പുറത്ത്! രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാരായി ടീമിൽ; അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയിട്ടും സഞ്ജു പുറത്ത്! രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാരായി ടീമിൽ; അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിനവും ടെസ്റ്റ് പരമ്പരയ്ക്കുമായുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. കെ.എൽ. രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.

ട്വന്റി20 ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മലയാളി താരം സഞ്ജു സാംസണിന് ഏകദിന ടീമിൽ ഇടം ലഭിച്ചില്ല. യുവതാരങ്ങളായ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവർ ടീമിൽ ഉൾപ്പെട്ടു.

വിരാട് കോലിയും രോഹിത് ശർമയും ഏകദിന പരമ്പരയിൽ കളിക്കും. അതേസമയം, പേസർ മുഹമ്മദ് ഷമിയെ രണ്ട് ടീമുകളിലും ഉൾപ്പെടുത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിലും ശുഭ്മൻ ഗിൽ തന്നെയാണ് നായകൻ. കെ.എൽ. രാഹുൽ വൈസ് ക്യാപ്റ്റനാകും. മലയാളി താരം ദേവ്ദത്ത് പടിക്കൽ ടെസ്റ്റ് ടീമിൽ ഇടം നേടി. രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം അനുവദിച്ചു.

ജൂൺ 6 മുതൽ 10 വരെ പഞ്ചാബിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരം നടക്കും. ജൂൺ 14നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.

English Summary

The BCCI announced India’s ODI and Test squads for the Afghanistan series, with Shubman Gill leading both teams. KL Rahul and Ishan Kishan were selected as wicketkeepers for the ODI side, while Sanju Samson was once again left out despite strong performances in recent tournaments. Devdutt Padikkal earned a place in the Test squad.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img